ആ​ർ​ക്കെ​തി​രെ​യാ​ണ് വി​വേ​ച​നം ഉ​ണ്ടാ​യത്, ആ​രൊ​ക്കെ​യാ​ണ് പ​രാ​തി​പ്പെ​ട്ട​തെ​ന്നും ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​ഠി​ക്കണം​; ഹേ​മ ക​മ്മ​റ്റി റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച് സി​ദ്ദി​ഖ്

കൊ​ച്ചി: സി​നി​മ മേ​ഖ​ല​യി​ലെ വ​നി​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​മ​റി​യി​ച്ച് താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ട​ൻ സി​ദ്ദി​ഖ്.

ആ​ർ​ക്കെ​തി​രെ​യാ​ണ് വി​വേ​ച​നം ഉ​ണ്ടാ​യ​തെ​ന്നും ആ​രൊ​ക്കെ​യാ​ണ് പ​രാ​തി​പ്പെ​ട്ട​തെ​ന്നും ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യ പ​ഠി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാം. മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സി​ദ്ദി​ഖ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

‘ഏ​ത് കാ​ര്യ​ത്തി​ലാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ട​തെ​ന്ന​തി​ന് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ല. ര​ണ്ട് ദി​വ​സ​മാ​യി ”അ​മ്മ”​യു​ടെ ഒ​രു ഷോ​യു​ടെ റി​ഹേ​ഴ്സ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രും എ​റ​ണാ​കു​ള​ത്ത് കൂ​ടി​യി​രി​ക്കു​ക​യാ​ണ്. റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി​ട്ട് പ​ഠി​ച്ചി​ട്ട് എ​ന്ത് മ​റു​പ​ടി​യാ​ണ് പ​റ​യേ​ണ്ട​ത് എ​ന്ന​തി​നെ​പ്പ​റ്റി തീ​രു​മാ​ന​മെ​ടു​ക്കാം.

മ​റ്റ് സം​ഘ​ട​ന​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്. വ​ള​രെ സെ​ൻ​സി​റ്റീ​വ് ആ​യ വി​ഷ​യ​മാ​ണ്. അ​റി​യാ​തെ ഒ​രു വാ​ക്ക് പ​റ​ഞ്ഞാ​ൽ പോ​ലും ഭാ​വി​യി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും.

ആ​ർ​ക്കെ​തി​രെ​യാ​ണ് വി​വേ​ച​നം, ഏ​ത് രീ​തി​യി​ലാ​ണ് വി​വേ​ച​നം, ആ​രാ​ണ് പ​രാ​തി​പ്പെ​ട്ട​ത്, ആ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി എ​ന്നൊ​ക്കെ വി​ശ​ദ​മാ​യി പ​ഠി​ക്ക​ണം’, സി​ദ്ദി​ഖ് പ​റ​ഞ്ഞു.

Related posts

Leave a Comment