രക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിലേക്കു പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ചു ഭർത്താവ്. ലക്നൗവിലെ ദേഹത് കോട്വാലിയിലാണു സംഭവം.
ബനിയാനിപൂർവ സ്വദേശിനിയായ അനിത (27) രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്കു പോകണമെന്ന് ഭർത്താവ് രാഹുലിനോട് ആവശ്യപ്പെട്ടപ്പോൾ ആവശ്യം നിരസിക്കുകയും വഴക്കിടുകയുമായിരുന്നു. തുടർന്നു ഭർത്താവ് ദേഷ്യത്തില്‍ അനിതയുടെ മൂക്കു കടിച്ചുമുറിച്ചു.
ഗുരുതരമായി പരിക്കേറ്റ അനിത ലക്നൗ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കു പതിവായിരുന്നെന്നു പോലീസ് പറഞ്ഞു.