വിനോദസഞ്ചാരികൾക്ക് സ്പേസ് ബലൂണുമായി സൗദി അറേബ്യ. സെപ്റ്റംബറിൽ ഇതിന്റെ അന്തിമഘട്ട പരീക്ഷണം നടത്തും. എട്ട് യാത്രികരും പൈലറ്റുമടക്കം ഒമ്പത് പേർക്ക് ബലൂണിൽ യാത്ര ചെയ്യാനാവും. 35 കിലോമീറ്റർ ഉയരത്തിൽ ബലൂൺ എത്തും. അവിടെനിന്നു ഭൂമിയെ നോക്കിക്കാണാൻ സഞ്ചാരികൾക്ക് സാധിക്കും. ഒരാൾക്ക് 1.38 കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്പാനിഷ് സ്റ്റാർട്ടപ്പായ ഹാലോ സ്പേസാണ് ബലൂൺ നിർമാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. സൗദി അറേബ്യയുടെ കമ്യൂണിക്കേഷൻ സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനുമായി സഹകരിച്ചാണ് ദൗത്യം. യാതൊരുവിധ മലീനികരണവുമില്ലാത്ത പരീക്ഷണ ദൗത്യത്തിൽ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നു ഹാലോ സ്പേസ് പറയുന്നു.