നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​തു; സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടിൽ ത​ളി​പ്പ​റ​മ്പ്  ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നെ​തി​രേ‌ കേ​സ്


ത​ളി​പ്പ​റ​മ്പ്: ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​ലൂ​ടെ വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ കേ​സ്.

ബാ​ങ്കി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ കീ​ഴാ​റ്റൂ​രി​ലെ ക​ല്ലി​ങ്ക​ല്‍ പ​ത്മ​നാ​ഭ​ന്‍, മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ‌‌ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ അ​ബ്ദു​ല്ല​ഹാ​ജി എ​ന്നി​വ​ര്‍​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പി​ലെ പ്ലാ​ന്തോ​ട്ട​ത്തി​ല്‍ ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ര്‍ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്.

ബാ​ങ്കി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ള്ള ഭ​ര​ണ​സ​മി​തി കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും അ​ന​ധി​കൃ​ത സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും വി​ശ്വാ​സ​വ​ഞ്ച​ന​യും ച​തി​യും ന​ട​ത്തി​യ​താ​യു​മു​ള്ള പ​രാ​തി​യി​ലാ​ണ് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment