താ​ൻ സോ​ണി​യ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്നു, മ​ക്ക​ളെ നോ​ക്കി​ക്കൊ​ള്ള​ണം; ഭാ​ര്യ​യു​ടെ അ​കാ​ല​വി​യോ​ഗം താ​ങ്ങാ​നാ​കാ​തെ യുകെയിൽ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ചി​ങ്ങ​വ​നം; ഭാ​ര്യ​യു​ടെ അ​കാ​ല​വി​യോ​ഗത്തിൽ മനംനൊന്ത് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പ​ന​ച്ചി​ക്കാ​ട് ചോ​ഴി​യ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ ചെ​റി​യാ​ന്‍റെ​യും ലി​ല്ലി​ക്കു​ട്ടി​യു​ടെ​യും മ​ക​ൻ അ​നി​ൽ ചെ​റി​യാ​ൻ (45) ആ​ണ് മ​രി​ച്ച​ത്.

യു​കെ​യി​ൽ റെ​ഡ്ഡി​ച്ചി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്തി​നു പി​ന്നി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. താ​ൻ സോ​ണി​യ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്നു, മ​ക്ക​ളെ നോ​ക്കി​ക്കൊ​ള്ള​ണമെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു

യു​കെ​യി​ൽ ന​ഴ്സാ​യി​രു​ന്ന ഭാ​ര്യ സോ​ണി​യ ഞാ​യ​റാ​ഴ്ച​യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്. തു​ട​ർ​ന്ന് മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന അ​നി​ൽ വീ​ടി​നു പി​ന്നി​ലെ കു​റ്റി​ക്കാ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​താ​യാ​ണ് നാ​ട്ടി​ൽ ല​ഭി​ച്ച വി​വ​രം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ൽ അ​നി​ലി​നെ കാ​ണാ​താ​യ​തോ​ടെ സു​ഹൃ​ത്തു​ക്ക​ളും പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​യം പാ​ക്കി​ൽ സ്വ​ദേ​ശി​നി​യാ​ണ് സോ​ണി​യ.

സോ​ണി​യ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​നി​ലി​ന്‍റെ​യും അ​ന്ത്യം. മ​ക്ക​ൾ: ലി​യ, ലൂ​യി​സ്. സം​സ്കാ​രം പി​ന്നീ​ട്.

Related posts

Leave a Comment