തി​രു​പ്പൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ കു​ട്ടി​യെ തൃ​ശൂ​രി​ൽ ക​ണ്ടെ​ത്തി; ക​ണ്ടെ​ത്തി​യ​ത് ട്രെ​യി​നി​ലെ ടോ​യ്‌​ലെ​റ്റി​നു​ള്ളി​ൽ; കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി

തൃ​ശൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ൽനി​ന്ന് കാ​ണാ​താ​യ പ​തി​നാ​ലു​കാ​രി പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ട്രെ​യി​നി​ൽനി​ന്ന് ക​ണ്ടെ​ത്തി.

ക​ഴ​ക്കൂ​ട്ട​ത്തുനി​ന്നു കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക്കു വേ​ണ്ടി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി തെര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ടാ​റ്റാ​ന​ഗ​ർ എ​ക്സ്പ്ര​സി​ലെ ടോ​യ്‌ലെറ്റി​ൽനി​ന്ന് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്നു ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​കു​ട്ടി തി​രു​പ്പൂ​രി​ൽനി​ന്ന് കാ​ണാ​താ​യ കു​ട്ടി​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഈ ​കു​ട്ടി​യെ ചൈ​ൽ​ഡ് ലൈ​ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​മാ​റു​ക​യും കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന് അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ടേ​കാ​ലോ​ടെ​യാ​ണ് ട്രെ​യി​നി​ൽ നി​ന്ന് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ രാ​വി​ലെ ത​ന്നെ തൃ​ശൂ​രി​ലെ​ത്തു​ക​യും കു​ട്ടി​യെ ഇ​വ​ർ​ക്കൊ​പ്പം പ​റ​ഞ്ഞ​യയ്​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment