ലാലിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ഗണേഷും ഞാനും തുല്യരാണ്. അതുകൊണ്ടു തന്നെ ആര്‍ക്കു വേണ്ടിയും പോകരുത് എന്നായിരുന്നു മനസില്‍. പക്ഷെ പ്രിയന് ഗണേഷുമായി നല്ല അടുപ്പമുണ്ട്. പ്രിയന് വിളിച്ചു പറഞ്ഞു.
നിനക്ക് വിഷമമൊന്നും തോന്നരുത്, ഞാനും ലാലും ഗണേഷിനു വേണ്ടി സംസാരിക്കും. തുറന്നു പറഞ്ഞാല്‍ അന്നെനിക്കു വിഷമം തോന്നി. എത്രയോ വര്‍ഷമായുള്ള പരിചയം. സിനിമയില്‍ എത്തും മുമ്പേയുള്ള അടുപ്പം. പിന്നീട് ആലോചിച്ചപ്പോള്‍ ലാലിന്റെയും പ്രിയന്റെയും മനസ് തിരിച്ചറിയാനായി.
അവരുടെ ഭാഗത്തു നിന്നാലോചിക്കുമ്പോള്‍ ശരിയുമായിരുന്നു. ഇതിനിടയില്‍ ചിലര്‍ സംഭവത്തെ കത്തിക്കാന്‍ വന്നതോടെയാണ് ഞങ്ങളെയൊക്കെ തമ്മില്‍ അകറ്റാനായി ആരൊക്കെയോ മനഃപൂര്‍വം ശ്രമിക്കുന്നുണ്ടെന്നു മനസിലായത്.
പക്ഷെ ആര്‍ക്കും അധികം മുതലെടുക്കാന്‍ കഴിഞ്ഞില്ല. മോഹന്‍ലാലും ഞാനും പഴയതു പോലെ സുഹൃത്തുക്കളായി മാറി. ഒരുമിച്ചു പിന്നെയും സിനിമകള്‍ ചെയ്തു. പഴയ അടുപ്പത്തില്‍ നിന്ന് ഒരു മണ്തരിയകലം പോലും വന്നിട്ടില്ല. -ജദഗീഷ്