അമേരിക്കയിലെ ടെക്സസിൽ ഹനുമാന്റെ 90 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ തന്നെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്.
രാമനെയും സീതയേും ഒന്നിപ്പിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിയൻ എന്നാണ് പ്രതിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ്.
പ്രതിമ ശക്തിയുടെയും ഭക്തിയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായിരിക്കുമെന്ന് പ്രതിമ സ്ഥാപിക്കാന്‍ നേതൃത്വം നല്കിയ ആത്മീയ ആചാര്യന്‍ചിന്ന ജീയർ സ്വാമി പറയുന്നു.
25 അടി ഉയരമുള്ള ഹനുമാന്റെ പ്രതിമ 2020 ൽ ഡെലവെയറിൽ സ്ഥാപിച്ചിരുന്നു. ഈ പ്രതിമ തെലങ്കാനയിലെ വാറങ്കലിൽ നിന്നായിരുന്നു എത്തിച്ചത്.