അമരാവതി: സൈക്കിളില്‍ പോകുന്നതിന് ഇടയില്‍ റോഡില്‍ കിടന്നിരുന്ന വൈദ്യുത ലൈനില്‍ തട്ടി പതിനൊന്നുവയസുകാരന് ഷോക്കേറ്റ് മരിച്ചു.
ആന്ധ്രാപ്രദേശിലെ കഡപ്പയിലാണ് സംഭവം. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് തന്‍വീറിന് ഷോക്കേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
തന്‍വീറിനൊപ്പം ഉണ്ടായിരുന്ന ആദം എന്ന പത്തുവയസുകാരനും വൈദ്യുതാഘാതമേറ്റു. ഈ കുട്ടി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
തൻവീർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. വഴിയാത്രക്കാരാണ് വയർ നീക്കി കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തിന് പിന്നാലെ നാട്ടുകാർ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റിനെതിരേ പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.