ചു​വ​പ്പും മ​ഞ്ഞ​യും നി​റം, മ​ഞ്ഞ​യി​ൽ രണ്ട് ഗജവീരൻമാർ; ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ പ​താ​ക പു​റ​ത്തി​റ​ക്കി വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ പ​താ​ക പു​റ​ത്തി​റ​ക്കി ന​ട​ന്‍ വി​ജ​യ്. ചെ​ന്നൈ പ​ന​യൂ​രി​ലു​ള്ള പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് പാ​ര്‍​ട്ടി ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ രാ​വി​ലെ വി​ജ​യ് പ​താ​ക ഉ​യ​ർ​ത്തി. ചു​വ​പ്പും മ​ഞ്ഞ​യു​മാ​ണ് പ​താ​ക​യു​ടെ നി​റം. യൂ​ട്യൂ​ബി​ലൂ​ടെ പ​താ​ക ഗാ​നം പു​റ​ത്തി​റ​ക്കി​റ​ക്കു​ക​യും ചെ​യ്തു.

ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം, സാ​മൂ​ഹ്യ​നീ​തി എ​ന്നി​വ​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​നും ഐ​ക്യ​ത്തി​നും സ​മ​ത്വ​ത്തി​നു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം നി​ല​കൊ​ള്ളും. ത​മി​ഴ് ഭാ​ഷ​യ്ക്കാ​യി ജീ​വ​ൻ ബ​ലി ന​ൽ​കി​യ​വ​രു​ടെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും വി​ജ​യ് അ​റി​യി​ച്ചു. പാ​ർ​ട്ടി രൂ​പീ​ക​ര​ണ ശേ​ഷ​മു​ള്ള ആ​ദ്യ രാ​ഷ്ട്രീ​യ ച​ട​ങ്ങി​ലാ​ണ് പ​താ​ക പു​റ​ത്തി​റ​ക്കി​യ​ത്.

 

Related posts

Leave a Comment