തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ നന്ദി അറിയിച്ച് രക്ഷിതാക്കൾ. ശകാരിച്ചത് കൊണ്ടാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്ന് മാതാവ് പറഞ്ഞു.
മകളുമായി ഇന്നലെ വീഡിയോ കോളിൽ സംസാരിച്ചു. കുട്ടിയെ കണ്ടെത്തിയ കേരളത്തിന് നന്ദിയെന്നും മാതാപിതാക്കൾ പറഞ്ഞു. കുട്ടി എത്തിയ ശേഷം നാട്ടിലേക്കും മടങ്ങുമെന്ന് അവർ വ്യക്തമാക്കി.
കുട്ടിയെ നാട്ടിലെത്തിക്കുന്നതിനായി കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ അഞ്ചംഗ സംഘമാണ് വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. സംഘത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗങ്ങളും ഉണ്ട്.
കുട്ടിയെ വിട്ടു നൽകണമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി ഇന്ന് രേഖാമൂലം ആവശ്യപ്പെടും. വിശാഖപട്ടണത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ഇമെയിൽ അയയ്ക്കും. കുട്ടിയെ നാളെ തിരുവനന്തപുരത്ത് കൊണ്ടുവരും.