പോ​ളി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്; വൈ​കി​ട്ട് ട്രെ​യി​നി​ൽ യു​ക്രൈ​നി​ലേ​ക്ക്


ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പോ​ള​ണ്ടി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പോ​ളി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി ഇ​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 70 -ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് മോ​ദി​യു​ടെ പോ​ള​ണ്ട് സ​ന്ദ​ർ​ശ​നം. ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തി​ലും മോ​ദി പ​ങ്കെ​ടു​ക്കും. ഇ​തി​നു​ശേ​ഷം വൈ​കി​ട്ട് മോ​ദി പോ​ള​ണ്ടി​ൽ​നി​ന്നു ട്രെ​യി​നി​ൽ യു​ക്രെ​യി​നി​ലേ​ക്ക് പോ​കും.

പോ​ള​ണ്ടി​ലെ അ​തി​ർ​ത്തി ന​ഗ​ര​മാ​യ ഷെം​ഷോ​യി​ൽ​നി​ന്നു പ​ത്തു മ​ണി​ക്കൂ​ർ ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി​യാ​വും മോ​ദി കീ​വി​ൽ എ​ത്തു​ക. ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ച്ച് 30 വ​ര്‍​ഷ​മാ​കു​മ്പോ​ഴാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി യു​ക്രെ​യി​ൻ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

റ​ഷ്യ-​യു​ക്രൈ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മോ​ദി​യു​ടെ യു​ക്രൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ഷ്ട്രീ​യ പ്ര​സ​ക്തി ഏ​റും. റ​ഷ്യ-​യു​ക്രെ​യി​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നി​ർ​ദ്ദേ​ശം യു​ക്രെ​യി​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ സെ​ല​ൻ​സ്കി​യു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ൽ​നി​ന്ന് തി​രി​ക്കും മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment