ബെയ്റൂട്ട്: ലെബനനിലെ ബെക്കാ താഴ്വരയിലെ ഹിസ്ബുള്ളയുടെ ആയുധസംഭരണ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം.
ഇറാനിയൻ പിന്തുണയുള്ള മിലിഷ്യയുടെ പ്രധാന ശക്തികേന്ദ്രത്തിലെ ആയുധ ഡിപ്പോകൾക്കുനേരേയായിരുന്നു ആക്രമണം.ഇസ്രയേലിനു നേരേയുള്ള ആക്രമണങ്ങൾ നേരിടുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ലെബനനിലെ യുദ്ധോപകരണ വെയർഹൗസുകൾ ആക്രമിക്കുമെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞതിന് മണിക്കൂറുകൾക്കുശേഷമാണ് വ്യോമാക്രമണം നടന്നത്.
ഇതിനുള്ള തിരിച്ചടിയായി ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിലെ ഇസ്രയേലി സൈനിക ലോജിസ്റ്റിക് സൈറ്റിനുനേരേ കത്യുഷ റോക്കറ്റുകൾ തൊടുത്തതായി ഹിസ്ബുള്ള വക്താക്കൾ പറഞ്ഞു