ശ​ര​ദ് പ​വാ​റി​ന് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ; സു​ര​ക്ഷ ഉ​പേ​ക്ഷി​ച്ച് മ​ക​ൾ സു​പ്രി​യ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ എ​ൻ​സി​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ശ​ര​ദ് പ​വാ​റി​ന് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നു​വ​ദി​ച്ചു. ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ റി​പ്പോ​ർ​ട്ടി​നെ ത്തുട​ർ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി.

എ​ണ്‍​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ പ​വാ​റി​ന്‍റെ വ​സ​തി​യി​ലും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള യാ​ത്ര​യി​ലും സു​ര​ക്ഷ​യു​ണ്ടാ​കും. അ​റു​പ​തി​ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രാ​കും സു​ര​ക്ഷ​യ്ക്ക് ഉ​ണ്ടാ​കു​ക. ശ​ര​ദ് പ​വാ​റി​ന്‍റെ മ​ക​ൾ സു​പ്രി​യ സു​ലെ ത​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ര​ദ് പ​വാ​റി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യി.

താ​നെ ജി​ല്ല​യി​ലെ ബ​ദ്‌​ലാ​പു​രി​ലെ സ്‌​കൂ​ളി​ൽ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി നാ​ലു​വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സു​പ്രി​യ സു​ലെ ത​ന്‍റെ സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സു​ര​ക്ഷ ന​ൽ​കു​ന്ന​തി​നു പോ​ലീ​സ് സേ​ന​യു​ടെ ഒ​രു പ്ര​ധാ​ന ഭാ​ഗം ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​ചി​ത​മാ​യ​തി​നാ​ലാ​ണ് ഈ ​ആ​വ​ശ്യ​മെ​ന്നാ​ണ് സു​പ്രി​യ വി​ശ​ദീ​ക​രി​ച്ച​ത്.

Related posts

Leave a Comment