ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു  ജോ​ലി നേ​ടി; സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ൽ ക​ള്ള​ത്ത​രം പൊ​ളി​ഞ്ഞു; ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി ജോ​ലി നേ​ടി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മ​യേ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ആ​ല​പ്പു​ഴ​യി​ലെ ത​മീം കൊ​ച്ചി​ൻ​ങ്ങ​പ​റ​മ്പി​നെ​തി​രേ (24) പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ത​മീം ഹൈ​ദരാബാ​ദു​ള്ള ഡാ​റ്റ​ഫ്ലോ സ​ർ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​ന്‍റ​ർ​വ്യൂ​വിനുശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യി ക​മ്പ​നി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​ബ്ല​വും സീ​ലും ഉ​പ​യോ​ഗി​ച്ച് ബി​ടെ​ക് ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment