റീ​ൽ ചി​ത്രീ​ക​രി​ക്കാ​ൻ റോ​ഡി​ൽ പ​ണം വ​ലി​ച്ചെ​റി​ഞ്ഞ് ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ; ജീ​വ​ൻ പ​ണ​യം​വ​ച്ച് പ​ണം പെ​റു​ക്കാ​ൻ റോ​ഡി​ലി​റ​ങ്ങി യാ​ത്ര​ക്കാ​രും

പ‌​ണം വെ​റു​തെ കി‌‌​ട്ടി‌‌​യാ​ൽ ആ​രാ​ണ് വേ​ണ്ടെ​ന്ന് വ​യ്ക്കു​ക. അ​ടു​ത്തി​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​റും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ണ്ട​റു​മാ​യ ഒ​രു യു​വാ​വ് പ​ണം വ​ഴി​യാ​ത്ര​ക്കാ​ർ​ക്കാ​യി റോ​ഡി​ൽ വ​ലി​ച്ചെ​റി​യു​ന്ന ഒ​രു വീ​ഡി‌​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദി​ലെ കു​ക്ക​ട്ട്പ​ള്ളി ഏ​രി‌‌​യ​യി​ലാ​ണ് സം​ഭ​വം. ‘its_me_power’ എ​ന്ന ‌ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ൽ യു​വാ​വ് തി​ര​ക്കേ​റി‌​യ റോ​ഡി​ലേ​ക്കി​റ​ങ്ങി പ​ണം വ​ലി​ച്ചെ​റി​യു​ക​യാ​ണ്. ഉ​ട​ൻ ത​ന്നെ റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ളും തി​ര​ക്കും ‌അ​വ​ഗ​ണി​ച്ച് ‌ആ​ളു​ക​ൾ റോ​ഡി​ലേ​ക്ക് പാ​യു​ക​യും ചെ​യ്യു​ന്നു.

ഇ​രു​കൈ​ക​ളി​ലും ക​റ​ൻ​സി നോ​ട്ടു​ക​ളു​മാ​യി റോ​ഡി​ലെ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി പ​ണം അ​വി​ടെ​വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. പ​ണ​മെ​ടു​ക്കാ​നും പോ​ക്ക​റ്റി​ൽ ഇ​ടാ​നും ആ​ളു​ക​ൾ റോ​ഡി​ന് ന​ടു​വി​ലേ​ക്ക് ഓ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ഏ​താ​നും ബൈ​ക്ക് യാ​ത്ര​ക്കാ​ർ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ർ​ത്തി റോ​ഡി​ൽ നി​ന്ന് പ​ണം എ​ടു​ക്കു​ന്നുണ്ട്. ഇവരോടൊപ്പം കു​ഞ്ഞു​മാ​യി എ​ത്തി​യ​ ഒ​രു സ്ത്രീ‌‌യും പ​ണം പെറുക്കാനിറങ്ങി.

സൗ​ജ​ന്യ​മാ​യി പ​ണം ന​ൽ​കി​യ വീ​ഡി​യോ തു​ട​ക്ക​ത്തി​ൽ ആ​ളു​ക​ളെ സ​ന്തോ​ഷി​പ്പി​ച്ചെ​ങ്കി​ലും, സം​ഭ​വം റോ​ഡി​ൽ ശ​ല്യം സൃ​ഷ്ടി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് നെ​റ്റി​സ​ൺ​സ് ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ ഈ ​പ്ര​വൃ​ത്തി വീ​ഡി​യോ വൈ​റ​ലാ​കാ​നും ത​ൻ്റെ ടെ​ലി​ഗ്രാം ചാ​ന​ലി​ലേ​ക്ക് അ​നു​യാ​യി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള യു​വാ​വി​ന്‍റെ പ​ബ്ലി​സി​റ്റി സ്റ്റ​ണ്ടാ​ണെ​ന്നും ആ​ളു​ക​ൾ വിമർശിച്ചു.

 

 

Related posts

Leave a Comment