ഡ​ബ്ല്യുസി​സി സ്ഥാ​പ​കാം​ഗ​ത്തി​നെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം; പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ര്‍

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ല്യുസി​സി സ്ഥാ​പ​ക അം​ഗ​ത്തി​നെ​തി​രേ ഉ​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ പ്ര​സ്താ​വ​ന​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ ഡ​ബ്ല്യുസി​സി ന​ട​പ​ടി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി മ​ഞ്ജു വാ​ര്യ​ര്‍.

“അ​നി​വാ​ര്യ​മാ​യ വി​ശ​ദീ​ക​ര​ണം’ എ​ന്ന് കു​റി​ച്ചാ​ണ് മ​ഞ്ജു വാ​ര്യ​ര്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ ത​ങ്ങ​ളു​ടെ ഒ​രു സ്ഥാ​പ​കാം​ഗ​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് ഡ​ബ്ല്യു​സി​സി പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ഓ​രോ അം​ഗ​ത്തി​നും അ​വ​രു​ടെ സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ഭ​യം കൂ​ടാ​തെ സം​സാ​രി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് ത​ങ്ങ​ള്‍ ക​രു​തു​ന്ന​തെ​ന്നും സ്ത്രീ​ക​ള്‍​ക്കെ​തി​രേ സ്ത്രീ​ക​ളെ പ്ര​തി​ഷ്ഠി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഡ​ബ്ല്യു​സി​സി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment