മൂ​വാ​റ്റു​പു​ഴ​യി​ൽ ബ​ന്ധു​ക്ക​ള്‍ ത​മ്മി​ൽ ത​ര്‍​ക്കം; വെ​ടി​വ​യ്പിൽ ഒരാൾക്കു പരിക്ക്; ​കര​ള്‍ തു​ള​ച്ച് വെ​ടി​യു​ണ്ട പു​റ​ത്തു​വ​ന്ന​താ​യി പോ​ലീ​സ്

മൂ​വാ​റ്റു​പു​ഴ: ക​ടാ​തി​യി​ല്‍ ബ​ന്ധു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെത്തുട​ര്‍​ന്ന് വെ​ടി​വ​യ്പ്. വെടിയേറ്റയാ​ളു​ടെ നി​ല ഗു​രു​ത​രം. ക​ടാ​തി സം​ഗ​മം​പ​ടി​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി 12.30ഓ​ടെ​യാ​ണ് വെ​ടി​വയ്പ് ഉ​ണ്ടാ​യ​ത്. ക​ടാ​തി മം​ഗ​ല​ത്ത് ജു​ഗ​ന്‍ കി​ഷോ​ര്‍(48)​ആ​ണ് അയൽവാസിയും മാ​തൃ​സ​ഹോ​ദ​രി പു​ത്ര​നുമാ​യ മം​ഗ​ല​ത്ത് ന​വീ​നിനെ (28)​ വെ​ടി​വ​ച്ച​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വീടിനു സമീപം വച്ച് കി​ഷോ​ർ തോ​ക്കെ​ടു​ത്ത് ന​വീ​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ സ്ഥി​ര​മാ​യി വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ന​വീ​നും കി​ഷോ​റി​നുമൊ​പ്പം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളാ​ണ് വി​വ​രം മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കു​ക​യും ന​വീ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ന​വീ​നെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ന​വീ​നിന്‍റെ ക​ര​ള്‍ തു​ള​ച്ച് വെ​ടി​യു​ണ്ട പു​റ​ത്തു​വ​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ലൈ​സ​ന്‍​സു​ള്ള കൈതോ​ക്കി​ല്‍ നി​ന്നാ​ണ് ജു​ഗ​ന്‍ കി​ഷോ​ര്‍ നി​റ​യൊ​ഴി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പ്ര​തി ജു​ഗ​ന്‍ കി​ഷോ​റി​നെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment