ഒരു കൊല്ലംകാരനാണെന്ന് പറയുന്നതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അമ്മ വഴി ഞാനൊരു കുട്ടനാട്ടുകാരനാണ്. രണ്ട് വയസ് വരെ കുട്ടനാട്ടിൽ തന്നെയാണ് ജീവിച്ചത്.
അവിടുന്നാണ് കൊല്ലത്തേക്കു പോവുന്നത്. ആളുകൾക്ക് ഇന്നും എന്നോട് ഇഷ്ടക്കൂടുതൽ ഉണ്ടെങ്കിൽ അതിനു പ്രധാന കാരണം കൊല്ലത്തെ ജീവിതവും പിന്നെ നല്ല സുഹൃത്തുക്കളും തന്നെയാണ്. അതുപോലെ മികച്ച അധ്യാപകരുടെ ശിക്ഷണവും ലഭിച്ചു.
എന്റെ അധ്യാപകരെല്ലാം തനി തങ്കമാണ്. തങ്കമെന്ന് പറയാൻ എനിക്കിപ്പോൾ പേടിയാണ്, അത് ചെമ്പിലാണോ പൊതിഞ്ഞത് എന്ന് ചോദിച്ചു വരുന്നവർ ഉണ്ടാവാം.-സുരേഷ് ഗോപി