ന​ല്ല​തി​നാ​യു​ള്ള മാ​റ്റ​ങ്ങ​ൾ: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​ണ​മ​ട​യ്ക്കാ​ന്‍ ഇനി ഡി​ജി​റ്റ​ൽ സം​വി​ധാ​നം; വീ​ണാ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​നി മു​ത​ൽ ഡി​ജി​റ്റ​ലാ​യി പ​ണം അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​രു​ങ്ങു​ന്നു എ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

പി​ഒ​എ​സ് മെ​ഷീ​ന്‍ വ​ഴി​യാ​ണ് ഡി​ജി​റ്റ​ലാ​യി പ​ണം അ​ട​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. ഡെ​ബി​റ്റ്– ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ, യു​പി​ഐ എ​ന്നി​വ വ​ഴി പ​ണം കൈ​മാ​റാ​നാ​ണ് അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.

ഇ ​ഹെ​ല്‍​ത്ത് പ​ദ്ധ​തി ന​ട​പ്പി​ല്‍ വ​രു​ത്തി​യി​ട്ടു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ വ​രെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ഡി​ജി​റ്റ​ലാ​യി പ​ണം അ​ട​യ്ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കും.

ഒ​പി ടി​ക്ക​റ്റ് ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ന​ട​പ്പാ​ക്കും. ഇ​പ്പോ​ൾ ഇ ​ഹെ​ൽ​ത്ത് നെ​റ്റ്‌​വ​ർ​ക്കി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഈ ​സൗ​ക​ര്യ​മു​ള്ള​ത്.

Related posts

Leave a Comment