യോ​ഗ്യ​ത​യി​ല്ലാ​ത്ത പൈ​ല​റ്റു​മാ​ര്‍ വി​മാ​നം പ​റ​ത്തി; എ​യ​ർ ഇ​ന്ത്യ​ക്ക് 90 ല​ക്ഷം പി​ഴ

യോ​ഗ്യ​ത​യി​ല്ലാ​ത്ത പൈ​ല​റ്റു​മാ​ർ വി​മാ​നം പ​റ​ത്തി​യ സം​ഭ​വ​ത്തി​ൽ എ​യ​ർ ഇ​ന്ത്യ​ക്ക് 90 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. ഇ​തി​നു​പു​റ​മേ, എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്‌​ട​ർ​ക്ക് ആ​റു ല​ക്ഷം രൂ​പ​യും ട്രെ​യി​നിം​ഗ് ഡ​യ​റ​ക്‌​ട​ർ​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ​യും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ) ആ​ണു പി​ഴ ചു​മ​ത്തി​യ​ത്.

ജൂ​ലൈ ഒ​ൻ​പ​തി​നാ​ണു പ​രി​ശീ​ല​ക​നി​ല്ലാ​തെ ട്രെ​യി​നി പൈ​ല​റ്റും മ​റ്റൊ​രു പൈ​ല​റ്റും മും​ബൈ​യി​ൽ നി​ന്നു സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലേ​ക്കു വി​മാ​നം പ​റ​ത്തി​യ​ത്. ട്രെ​യി​നിം​ഗ് ക്യാ​പ്റ്റ​നൊ​പ്പം ട്രെ​യി​നി പൈ​ല​റ്റ് വി​മാ​നം പ​റ​ത്ത​ണ​മെ​ന്നാ​ണ് ച​ട്ടം.

എ​ന്നാ​ൽ പ​രി​ശീ​ല​ക​നു ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ​രി​ശീ​ല​ക​ന​ല്ലാ​ത്ത ക്യാ​പ്റ്റ​നെ​യാ​ണു ക​മ്പ​നി വി​മാ​നം പ​റ​ത്താ​ൻ നി​യോ​ഗി​ച്ച​ത്.

സം​ഭ​വം ഗു​രു​ത​ര സു​ര​ക്ഷ വീ​ഴ്‌​ച​യാ​ണെ​ന്ന് ഡി​ജി​സി​എ ക​ണ്ടെ​ത്തി​യി​രു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട പൈ​ല​റ്റി​ന് ഡി​ജി​സി​ഐ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment