യു​വ ന​ടി​യു​ടെ ഗു​രു​ത​ര ലൈം​ഗി​ക ആ​രോ​പ​ണം; സി​ദ്ദി​ഖ് ‘അ​മ്മ’​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ചു

കൊ​ച്ചി: താ​ര സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് സി​ദ്ധി​ഖ് രാ​ജി​വ​ച്ചു. യു​വ ​ന​ടി​യു​ടെ ലൈം​ഗി​ക ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് സി​ദ്ദി​ഖി​ന്‍റെ രാ​ജി. അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ലാ​ലി​ന് സി​ദ്ദി​ഖ് രാ​ജി ക​ത്ത് ന​ൽ​കി.

ധാ​ര്‍​മി​ക​മാ​യി തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് തോ​ന്നി, അ​തു​കൊ​ണ്ട് രാ​ജി​വ​ച്ചെ​ന്നാ​ണ് സി​ദ്ദി​ഖ് പ​റ​യു​ന്ന​ത്. ന​ടി ഉ​ന്ന​യി​ച്ച ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളെ​പ്പ​റ്റി ഇ​പ്പോ​ള്‍ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നാ​ണ് പ്ര​തി​ക​ര​ണം. ഇ​പ്പോ​ഴു​ള്ള​ത് ഊ​ട്ടി​യി​ല്‍, അ​ത​ല്ലെ​ങ്കി​ല്‍ നേ​രി​ട്ട് വ​ന്ന് പ്ര​തി​ക​രി​ക്കു​മാ​യി​രു​ന്നെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ൽ സി​നി​മാ ച​ർ​ച്ച​ക​ൾ​ക്കാ​യി വി​ളി​ച്ച ശേ​ഷം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് സി​ദ്ദി​ഖി​നെ​തി​രെ ന​ടി രേ​വ​തി സ​മ്പ​ത്ത് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം.

ശ​നി​യാ​ഴ്ച​യാ​ണ് രേ​വ​തി സ​മ്പ​ത്ത് സി​ദ്ദി​ഖി​നെ​തി​രെ ഗു​രു​ത​ര ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ത​നി​ക്ക് മാ​ത്ര​മ​ല്ല സു​ഹൃ​ത്തു​ക്ക​ൾ​ക്കും സി​ദ്ദി​ഖി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ന​ടി വ്യ​ക്ത​മാ​ക്കി.

പ്ല​സ് ടു ​ക​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഒ​രു സി​നി​മ പ്രോ​ജ​ക്റ്റ് ഉ​ണ്ടെ​ന്നും സം​സാ​രി​ക്കാ​മെ​ന്നും പ​റ​ഞ്ഞാ​ണ് വി​ളി​ച്ചു വ​രു​ത്തി​യ​ത്. പീ​ഡ​ന അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ​തി​ന് സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും ത​ന്നെ മാ​റ്റി നി​ർ​ത്തി​യെ​ന്നും ന​ടി ആ​രോ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം രേ​വ​തി സ​മ്പ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

 

 

 

 

 

 

Related posts

Leave a Comment