സ​ഹ​ക​രി​ക്കു​ന്ന കൂ​ട്ടു​കാ​രി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​ന്നോ​ട് പ​റ​യ​ണം എ​ന്ന് റി​യാ​സ് ഖാ​ൻ ആ​ശ്യ​പ്പെ​ട്ടു; കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യുവ ന​ടി

കൊ​ച്ചി: ന​ട​ൻ റി​യാ​സ് ഖാ​നി​ൽ നി​ന്നും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി യു​വ ന​ടി രേ​വ​തി സ​മ്പ​ത്ത്. ഫോ​ണി​ലൂ​ടെ റി​യാ​സ് ഖാ​ൻ ത​ന്നോ​ട് അ​ശ്ലീ​ല​മാ​യി സം​സാ​രി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

സ​ഹ​ക​രി​ക്കു​ന്ന കൂ​ട്ടു​കാ​രി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​ന്നോ​ട് പ​റ​യ​ണം എ​ന്നും റി​യാ​സ് ഖാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി രേ​വ​തി സ​മ്പ​ത്ത് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സി​ദ്ധി​ഖി​നെ​തി​രെ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും രേ​വ​തി സ​മ്പ​ത്ത് പ​റ​ഞ്ഞു. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ക​രി​യ​റി​ൽ ത​ല​വേ​ദ​ന​യാ​കും. ഇ​പ്പോ​ഴേ മ​ന​സ്സ​മാ​ധാ​നം കി​ട്ടു​ന്നി​ല്ല. നീ​തി ല​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​റി​ൽ നി​ന്ന് ഉ​റ​പ്പു​ണ്ടാ​ക​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടു.

2016ല്‍ ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കും മു​മ്പ്  സി​ദ്ധി​ഖ് ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് രേ​വ​തി സ​മ്പ​ത്ത് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ താ​ര​സം​ഘ​ട​ന​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും ന​ട​ന്‍ സി​ദ്ദി​ഖ് രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment