കൊച്ചി: കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിന് ആരേയും സംരക്ഷിക്കാനില്ലെന്ന് മന്ത്രി പി. രാജീവ്.
അമ്മ ഭാരവാഹികളുടെ രാഷ്ട്രീയം എന്തെന്ന് എല്ലാവര്ക്കും അറിയാമല്ലോ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കോടതി പരിശോധിക്കുന്നുണ്ട്. പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പി. രാജീവ് പറഞ്ഞു.
അതേസമയം, ബംഗാളി നടിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നു രഞ്ജിത്തും യുവനടിയുടെ ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും ഞായറാഴ്ച രാജിവെച്ചിരുന്നു.