ഇ​ത് എ​ന്ത് ശിക്ഷയാണ്; മാ​ല പൊ​ട്ടി​ച്ച ക​ള്ള​നെ​ക്കൊ​ണ്ട് നൃ​ത്തം ചെ​യ്യി​ച്ച് നാ​ട്ടു​കാ​ർ

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ൾ കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ ക​ഠി​ന​മാ​യി മ​ർ​ദി​ക്ക​പ്പെ​ടാ​റു​ണ്ട്. ചി​ല​പ്പോ​ൾ മ​ര​ണം വ​രെ സം​ഭ​വി​ച്ചേ​ക്കാം. എ​ന്നാ​ൽ ഇ​വി​ടെ പി​ടി​ക്ക​പ്പെ​ട്ട ക​ള്ള​ന് ര​സ​ക​ര​വും അ​സാ​ധാ​ര​ണ​വു​മാ​യ ഒ​രു ശി​ക്ഷ​യാ​ണ് നാ​ട്ടു​കാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ എ​ൻ​സി​ആ​റി​ൽ പി​ടി​കൂ​ടി​യ ഒ​രു ക​ള്ള​ന് ജനക്കൂട്ടം ന​ൽ​കി​യ​ത് വ്യ​ത്യ​സ്ത​മാ​യൊ​രു ശി​ക്ഷ​യാ​ണ്. സ്വ​ർ​ണ്ണ​മാ​ല ത​ട്ടി​യെ​ടു​ത്ത മോ​ഷ്ടാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​നു​പ​ക​രം ജ​ന​ക്കൂ​ട്ടം അ​വ​നെ കൊ​ണ്ട് നൃ​ത്തം ചെ​യ്യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു ഭോ​ജ്പു​രി ഗാ​ന​ത്തി​ന്‍റെ താ​ള​ത്തി​നൊ​ത്ത് നൃ​ത്തം ചെ​യ്യാ​നാ​ണ് ജ​ന​ക്കൂ​ട്ടം ക​ള്ള​നോട് ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ര​ത്ത​ടി​ക​ൾ കൈ​യി​ൽ പി​ടി​ച്ച് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ അ​യാ​ളെ വ​ള​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.  സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

എ​ക്‌​സി​ൽ പോ​സ്‌​റ്റ് ചെ​യ്‌​ത വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​യി. ഈ ​ശി​ക്ഷയെ​ക്കു​റി​ച്ച് ആ​ളു​ക​ൾ വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി. 9 ല​ക്ഷ​ത്തി​ന​ടു​ത്ത് വ്യൂ​സ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ഡി​യോ ക​ണ്ട​തി​ന് ശേ​ഷം ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും പാ​ഠം പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗം എ​ന്നാ​ണ് ആ ​ശി​ക്ഷ​യെ കു​റി​ച്ച് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment