സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മാ​പ്പ​ർ​ഹി​ക്കു​ന്നി​ല്ല; പെ​ണ്‍​മ​ക്ക​ളു​ടെ വേ​ദ​ന​യും രോ​ക്ഷ​വും മ​ന​സി​ലാ​ക്കു​ന്നു; പ്രധാനമന്ത്രി

മും​ബൈ: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മാ​പ്പ​ർ​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കോ​ല്‍​ക്ക​ത്ത​യി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി യു​വ ഡോ​ക്ട​ര്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നീ​തി നേ​ടി​ക്കൊ​ടു​ക്കാ​നാ​യി രാ​ജ്യ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മോ​ദി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​ത്ത​രം കു​റ്റ​വാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തോ​ടൊ​പ്പം സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും രാ​ജ്യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യാ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മ്മ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും പെ​ണ്‍​മ​ക്ക​ളെ​യും ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​വ​രു​ടെ സു​ര​ക്ഷ​യും രാ​ജ്യ​ത്തി​ന്‍റെ മു​ന്‍​ഗ​ണ​ന​യാ​ണ്. ഈ ​വി​ഷ​യം തു​ട​ര്‍​ച്ച​യാ​യി ഞാ​ന്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. എ​ന്‍റെ സ​ഹോ​ദ​രി​മാ​രു​ടേ​യും പെ​ണ്‍​മ​ക്ക​ളു​ടേ​യും വേ​ദ​ന​യും രോ​ക്ഷ​വും, അ​ത് ഏ​ത് സം​സ്ഥാ​ന​ത്തെ​യാ​യാ​ലും, എ​നി​ക്ക് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും.

സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യം മാ​പ്പ​ര്‍​ഹി​ക്കാ​ത്ത പാ​പ​മാ​ണെ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ടും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ​ടും ഒ​രി​ക്ക​ല്‍​കൂ​ടി ഞാ​ന്‍ പ​റ​യു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment