തെ​രു​വി​ൽ മ​ദ്യ​പി​ക്കു​ന്ന​വ​രെ ചൂ​ലു​കൊ​ണ്ട് മ​ർ​ദി​ച്ച് ഒ​രു കൂ​ട്ടം സ്ത്രീ​ക​ൾ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി വീ​ഡി​യോ

തെ​രു​വി​ലി​റ​ങ്ങി മ​ദ്യ​പാ​നി​ക​ളെ മ​ർ​ദിച്ച് സ്ത്രീ​ക​ൾ. മും​ബൈ​യി​ലാ​ണ് സം​ഭ​വം. വ​ഴി​യോ​ര​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി കാ​ണു​ന്ന മ​ദ്യ​പാ​നി​ക​ളു​ടെ ശ​ല്യം കാ​ര​ണ​മാ​ണ് സ്ത്രീ​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. ജ​ന​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ൻ്റെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ​രി​ശ്ര​മി​ച്ച സ്ത്രീ​ക​ളെ നി​ര​വ​ധി പേ​രാ​ണ് അ​ഭി​ന​ന്ദി​ക്കു​ന്ന​ത്.

പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് മും​ബൈ​യി​ലെ ലാ​ൽ​ജി പാ​ദ, കാ​ന്തി​വാ​ലി​യി​ൽ നി​ന്നാ​ണ്. മ​ദ്യ​പാ​ന​വും പൊ​തു ശ​ല്യ​വും മൂ​ലം നി​രാ​ശ​രാ​യ സ്ത്രീ​ക​ൾ പൊ​തു​സ്ഥ​ല​ത്ത് പ​ര​സ്യ​മാ​യി മ​ദ്യം ക​ഴി​ക്കു​ന്ന പു​രു​ഷ​ന്മാ​രെ നേ​രി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു കൂ​ട്ടം സ്ത്രീ​ക​ൾ മ​ദ്യ​പ​രു​ടെ അ​ടു​ത്തേ​ക്ക് ചൂ​ലു​മാ​യി ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. മ​ദ്യ​പി​ക്കു​ന്ന​വ​രെ ക​ണ്ടാ​ലു​ട​ൻ ചൂ​ലു​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും പ്ര​ദേ​ശം വി​ടാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

സ്ത്രീ​ക​ളു​ടെ ഈ ​നീ​ക്ക​ത്തെ യ​ഥാ​ർ​ത്ഥ ‘സ്ത്രീ ​ശാ​ക്തീ​ക​ര​ണ​വും’ ‘സ്ത്രീ​ക​ളു​ടെ ശ​ക്തി​യും’ ആ​യി വാ​ഴ്ത്തി​യാ​ണ് വീ​ഡി​യോ​യ്ക്ക് നെ​റ്റി​സ​ൺ​സ് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment