കായംകുളം: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറി ഒളിച്ചിരുന്നശേഷം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ഉപദ്രവിക്കുകയും ആഭരണങ്ങളും മൊബൈല്‍ ഫോണും അപഹരിക്കുക യും ചെയ്ത പ്രതി പിടിയില്‍. കായംകുളം കണ്ടല്ലൂര്തെക്ക് കാട്ടുപുരയ്ക്കല് സുധാലയത്തില്‍ ധനീഷ് (29) ആണ് കനകക്കുന്ന് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രിയിലാ യിരുന്നു സംഭവം. വയോധിക അറിയാതെ അകത്തുകയറി ഒളിച്ചിരുന്ന ഇയാള്‍ രാത്രിയില്‍ വയോധികയെ മുളകുപൊടി എറിഞ്ഞ് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
തുടര്‍ന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങിയ ശേഷം വയോധികയെ വീട്ടിനുള്ളിലാക്കി വാതില്‍ പൂട്ടിയ ശേഷം മുങ്ങുകയായിരുന്നു.
കതകുകള്‍ തുറക്കാത്തതിനെത്തുടര്‍ന്ന് പരിസരവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി കതകു തുറന്നു വയോധികയെ രക്ഷിക്കുകയായിരുന്നു.
തുടര്‍ന്നാണ് ആക്രമണ സംഭവം സംബന്ധിച്ച് വയോധിക പോലീസിനു മൊഴി നല്‍കിയത്. പിടിയിലായ പ്രതി മുമ്പു പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് കനകക്കുന്ന് പോലീസ് പറഞ്ഞു.