വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ശ്ര​ദ്ധി​ക്കു​ക… കു​ര​ങ്ങ​ൻ​മാ​ർ​ക്ക് തീ​റ്റ കൊ​ടു​ക്ക​ല്ലേ പ​ണി​കി​ട്ടും

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തു​ന്ന​വ​ർ ദ​യ​വു​ചെ​യ്തു കു​ര​ങ്ങ​ൻ​മാ​ർ​ക്കും മ​റ്റും തീ​റ്റ​കൊ​ടു​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ​ദി​വ​സം അ​തി​ര​പ്പി​ള്ളി​യി​ൽ യു​വ​തി​ക്ക് കു​ര​ങ്ങ​ന്‍റെ ക​ടി​യേ​റ്റി​രു​ന്നു. പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ കൈ​യി​ൽ ഐ​സ്ക്രീം ക​ണ്ടാ​ണ് കു​ര​ങ്ങ​ൻ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും റോ​ഡി​ലും ത​ങ്ങ​ൾ​ക്ക​രി​കി​ലു​മെ​ത്തു​ന്ന കു​ര​ങ്ങ​ൻ​മാ​ർ​ക്കു ക​ട​ല​യും മ​റ്റു തീ​റ്റ​ക​ളും ഇ​ട്ടു​കൊ​ടു​ക്കാ​റു​ണ്ട്. വ​നം​വാ​ച്ച​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഇ​തു മി​ക്ക​പ്പോ​ഴും ത​ട​യാ​റു​ണ്ടെ​ങ്കി​ലും അ​വ​ർ കാ​ണാ​തെ തീ​റ്റ​കൊ​ടു​ക്ക​ൽ തു​ട​രാ​റു​ണ്ട്.

ഒ​ന്നോ ര​ണ്ടോ കു​ര​ങ്ങ​ന്മാ​ർ​ക്ക് തീ​റ്റ​കൊ​ടു​ത്താ​ൽ കൂ​ടു​ത​ൽ കു​ര​ങ്ങ​ന്മാ​ർ സ​ഞ്ചാ​രി​ക​ളു​ടെ അ​ടു​ത്തേ​ക്ക് വ​രും. തീ​റ്റ അ​വ​യ്ക്ക് കി​ട്ടി​യി​ല്ലെ​ങ്കി​ൽ സ​ഞ്ചാ​രി​ക​ളു​ടെ കൈ​യി​ലു​ള്ള​ത് ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്.

അ​തി​ര​പ്പിള്ളി​യി​ൽ വ​ച്ച് ഏ​തെ​ങ്കി​ലും മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ര​യാ​യാ​ൽ അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​ക​ണ​മെ​ങ്കി​ൽ അ​തി​ര​പ്പി​ള്ളി​യി​ൽ അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന​തു വ​ലി​യ പ്ര​ശ്ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​ക​ണ​മെ​ങ്കി​ൽ അ​വ​രെ അ​തി​ര​പ്പി​ള്ളി​യി​ൽ നി​ന്ന് വെ​റ്റി​ല​പ്പാ​റ​യ്ക്ക് കൊ​ണ്ടു​വ​ര​ണം. അ​ല്ലെ​ങ്കി​ൽ ചാ​ല​ക്കു​ടി​യി​ലേ​ക്ക്.

ആം​ബു​ല​ൻ​സ് സൗ​ക​ര്യം വെ​റ്റി​ല​പ്പാ​റ​യി​ലാ​ണു​ള്ള​ത്. അ​തി​ര​പ്പിള്ളി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി സ​ജ്ജ​മാ​ക്ക​ണ​മെ​ന്നു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഓ​ണാ​വ​ധി​ക്കാ​ല​ത്തു കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന നി​ര​വ​ധി​പേ​ർ അ​തി​ര​പ്പ​ള്ളി​യി​ലേ​ക്ക് എ​ത്താ​നി​രി​ക്കേ ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment