അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യ്‌​ക്കൊ​ടു​വി​ൽ പെ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത് 16 സെ​ൻ്റീ​മീ​റ്റ​ർ നീ​ള​മു​ള്ള ഹെ​യ​ർ​ബോ​ൾ

ഉത്തർപ്രദേശിലെ സി​ന്ധൗ​ലി ജി​ല്ല​യി​ലെ അം​ദാ​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ഖു​ഷി ഗൗ​തം എ​ന്ന 17 വ​യ​സു​കാ​രി കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ക​ടു​ത്ത വ​യ​റു​വേ​ദ​ന, അ​സ്വ​സ്ഥ​ത, തു​ട​ർ​ച്ച​യാ​യ ഛർ​ദ്ദി എ​ന്നി​വ​യാ​ൽ ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഷാ​ജ​ഹാ​ൻ​പൂ​രി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി. കു​ട്ടി​യു​ടെ അ​വ​സ്ഥ നി​ർ​ണ​യി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി.

സി​ടി സ്‌​കാ​നി​ൽ ഖു​ഷി‍​യു​ടെ വ​യ​റി​നു​ള്ളി​ൽ മു​ടി​യു​ടെ ഒ​രു കെ​ട്ട് ത​ന്നെയുണ്ടെന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

തു​ട​ക്ക​ത്തി​ൽ ഖു​ഷി​ക്ക് വൃ​ക്ക​യി​ൽ ക​ല്ല് ഉ​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം സം​ശ​യി​ച്ചി​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ പ്രൊ​ഫ​സ​റാ​യ ഡോ ​പൂ​ജ ത്രി​പാ​ഠി വി​ശ​ദീ​ക​രി​ച്ചു.

എ​ന്നാ​ൽ സി​ടി സ്കാ​നി​ൽ പെ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ൽ വ​ൻ​തോ​തി​ൽ മു​ടി അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 

ഇ​ത്ത​രം കേ​സു​ക​ൾ അ​പൂ​ർ​വ​മാ​ണെ​ന്നും ട്രൈ​ക്കോ​ട്ടി​ല്ലോ​മാ​നി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ടി ക​ഴി​ക്കു​ന്ന നി​ർ​ബ​ന്ധി​ത ശീ​ല​മാ​ണ് ഖു​ഷി​യു​ടെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നും ഡോ ​ത്രി​പാ​ഠി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​സ്വ​ഭാ​വം ഖു​ഷി​യു​ടെ ദ​ഹ​ന​നാ​ള​ത്തി​ൽ ഹെ​യ​ർ​ബോ​ൾ രൂ​പ​പ്പെ​ടു​ന്ന​തി​ലേ​ക്കും ന​യി​ച്ചു. ഒ​ടു​വി​ൽ വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഖു​ഷി​യു​ടെ അ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്തു.

Related posts

Leave a Comment