ആവശ്യത്തിന് ഉറങ്ങുക എന്നത് മെച്ചപ്പെട്ട ആരോഗ്യത്തിന് അനിവാര്യമാണ്. ചില മനുഷ്യർക്ക് പരിമിതമായ സൗകര്യങ്ങളിൽ സുഖമായി ഉറങ്ങാൻ സാധിക്കും. അവർക്ക് സ്ഥലമോ സൗകര്യമോ ഒന്നും തന്നെ ഒരു വിഷയമല്ല.
എത്രയൊക്കെ ഉറക്കം വന്നെന്ന് പറഞ്ഞാലും ആരെങ്കിലും റെയിൽ വേ ട്രാക്കിൽ കിടന്ന് ഉറങ്ങുമോ? എന്നാൽ ഇത്തരത്തിൽ ഉറങ്ങുന്ന ഒരാളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ ദിവസം എക്സിൽ പ്രചരിച്ച വീഡിയോയിൽ ഒരാൾ റെയിൽവേ ട്രാക്കിൽ കിടക്കുന്നത് കാണിച്ചു.
ട്രാക്ക് തലയിണയായി മാറ്റി തണലിന് വേണ്ടി ഒരു കുട സമീപത്ത് വച്ചാണ് അയാളുടെ ഉറക്കം. എന്നാൽ ആയുസിന്റെ ബലംകൊണ്ട് അയാൾ രക്ഷപ്പെട്ടെന്ന് തന്നെ പറയാം.
ട്രാക്കിൽ ഇയാൾ കിടക്കുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് തന്നെ നിർത്തി. തുടർന്ന് ട്രെയിനിൽ നിന്നും ഇറങ്ങി ലോക്കോ പൈലറ്റ് ഇയാളെ ട്രാക്കിൽ നിന്നും മാറ്റി ട്രെയിൻ ഓടിച്ച് പോവുകയായിരുന്നു.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.