ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ക​ടി​ച്ച പാ​ന്പി​നെ ക​ഴു​ത്തു​ഞെ​രി​ച്ചു​കൊ​ന്ന് യു​വാ​വ്

ശു​ചി​മു​റി​യി​ൽ​വ​ച്ചു ത​ന്‍റെ ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചു​മു​റി​ച്ച പെ​രു​ന്പാ​ന്പി​നെ ക​ഴു​ത്തു​ഞെ​രി​ച്ചു​കൊ​ന്ന് താ​യ്‌​ല​ൻ​ഡ് യു​വാ​വ്. ക്ലോ​സ്റ്റി​ലി​രി​ക്കു​ന്പോ​ൾ യു​വാ​വി​ന്‍റെ വൃ​ക്ഷ​ണ​സ​ഞ്ചി​യി​ൽ പെ​രു​ന്പാ​ന്പു ക​ടി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്നു മ​ന​സി​ലാ​കാ​തെ അ​ല​റി​വി​ളി​ച്ചെ​ഴു​ന്നേ​റ്റ യു​വാ​വ് ക​ണ്ട​തു ക്ലോ​സ്റ്റി​നു​ള്ളി​ൽ ചു​റ്റി​യി​രി​ക്കു​ന്ന സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള പെ​രു​ന്പാ​ന്പി​നെ​യാ​ണ്.

പി​ന്നെ അ​വി​ടെ ന​ട​ന്ന​ത്, പെ​രു​ന്പാ​ന്പും യു​വാ​വും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നു. ഒ​ടു​വി​ൽ പെ​രു​ന്പാ​ന്പി​ന്‍റെ ക​ഴു​ത്തി​ൽ പി​ടി​ത്തം കി​ട്ടി​യ യു​വാ​വ് അ​തി​നെ ഞെ​രി​ച്ചു​കൊ​ന്നു.

പാ​ന്പി​ന്‍റെ മ​ര​ണം ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ൻ ത​യാ​റാ​യ​ത്. വൃ​ഷ്ണ​സ​ഞ്ചി​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ യു​വാ​വ് പ​ങ്കു​വ​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ക​ണ്ട​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കാ​നും ബോ​ധ​വ​ത്ക​രി​ക്കാ​നും വേ​ണ്ടി​യാ​ണ് ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച​തെ​ന്നു യു​വാ​വ് പ​റ​ഞ്ഞു. പെ​രു​ന്പാ​ന്പി​നെ കൊ​ല്ലാ​തെ ത​നി​ക്കു മ​റ്റു പോം​വ​ഴി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

 

Related posts

Leave a Comment