‘കാ​സ്റ്റിം​ഗ് കൗ​ച്ചി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് വ​ന്ന​തു​കൊ​ണ്ടാ​കാം എ​ന്‍റെ മ​ക്ക​ൾ​ക്ക് സി​നി​മ കു​റ​വ്’; സി​നി​മ കു​ത്ത​ഴി​ഞ്ഞ മേ​ഖ​ല​യെ​ന്ന് കൃ​ഷ്ണ​കു​മാ​ർ

കൊച്ചി: സി​നി​മ, ഒ​രു കു​ത്ത​ഴി​ഞ്ഞ മേ​ഖ​ല​യാ​ണ്. ഞാ​ൻ സി​നി​മ​യി​ൽ വ​ന്നി​ട്ട് മു​പ്പ​ത്തി​യ​ഞ്ചോ​ളം വ​ർ​ഷ​മാ​യി. എ​ന്‍റെ മ​ക്ക​ളും ഈ ​മേ​ഖ​ല​യി​ലു​ണ്ട്. കാ​സ്റ്റിം​ഗ് കൗ​ച്ചി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട് വ​ന്ന​തു​കൊ​ണ്ടാ​കാം എ​ന്‍റെ മ​ക്ക​ൾ​ക്ക് സി​നി​മ കു​റ​വ്.

മ​ല​യാ​ള സി​നി​മ​യി​ലെ പു​ഴു​ക്കു​ത്തു​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ്. പ​വ​ർ ഗ്രൂ​പ്പെ​ന്ന​ത് ഇ​പ്പോ​ൾ പ​റ​യു​ന്ന വാ​ക്കാ​ണ്. പ​ണ്ട് മു​ത​ൽ ത​ന്നെ ഇ​ത്ത​രം ഗ്രൂ​പ്പു​ക​ളു​ണ്ട്. ലോ​ബി​ക​ൾ എ​ന്നാ​ണ് പ​റ​യാ​റ്. തി​രു​വ​ന​ന്ത​പു​രം ലോ​ബി, മ​ട്ടാ​ഞ്ചേ​രി ലോ​ബി എ​ന്നി​ങ്ങ​നെ പോ​കു​ന്നു.

ഞാ​ൻ ഒ​രു ലോ​ബി​യു​ടേ​യും ഭാ​ഗ​മ​ല്ല. കാ​ര​ണം ഞാ​ൻ സി​നി​മ​യി​ൽ ഒ​രു സ​ക്സ​സ​ല്ല. പ​ക്ഷെ എ​ല്ലാം വ്യ​ക്ത​മാ​യി കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി പ​റ​യാ​ൻ പോ​ലും ഒ​രു സ്ഥ​ല​മി​ല്ല.

ക​ഴി​ഞ്ഞ ഒ​രു അ​ഞ്ച് കൊ​ല്ല​മാ​യാ​ണ് എ​ന്തെ​ങ്കി​ലും പു​റ​ത്ത് വ​ന്ന് തു​ട​ങ്ങു​ന്ന​ത്. അ​മ്മ​യി​ൽ ഞാ​നും അം​ഗ​മാ​ണ്. അ​മ്മ​യ്ക്ക് പ​രി​മി​തി​ക​ളു​ണ്ട്. അ​തൊ​രു കൂ​ട്ടാ​യ്മ മാ​ത്ര​മാ​ണ്. പ​ക്ഷെ അ​മ്മ മു​ൻ​കൈ​യെ​ടു​ത്ത് സ​ർ​ക്കാ​രി​നോ​ട് പ​റ​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. -കൃ​ഷ്ണ​കു​മാ​ർ

Related posts

Leave a Comment