എ​ണ്‍​പ​തു​ക​ളി​ലെ മു​ൻനി​ര സം​വി​ധാ​യ​ക​ൻ എം. ​മോ​ഹ​ൻ അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ എം. ​മോ​ഹ​ൻ അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 76 വ​യ​സാ​യി​രു​ന്നു. 

‘പ​ക്ഷേ, ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി, ഇ​ട​വേ​ള, വി​ട പ​റ​യും മു​മ്പ്, അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ല​ത്ത്, ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ’ തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കി​യ സം​വി​ധാ​യ​ക​നാ​ണ് മോ​ഹ​ന്‍. 

‘അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ല​ത്ത്, മു​ഖം, ശ്രു​തി, ആ​ലോ​ലം, വി​ട​പ​റ​യും മു​മ്പേ’ എ​ന്നീ അ​ഞ്ച് സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യും എ​ഴു​തി​യി​ട്ടു​ണ്ട്.

പി. ​വേ​ണു​വി​ന്‍റെ സ​ഹാ​യി എ​ന്ന നി​ല​ക്കാ​ണ് ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻ സിനിമയിൽ തു​ട​ക്കം കു​റി​ച്ച​ത്. പി​ന്നീ​ട് ജോ​ൺ പോ​ളു​മാ​യു​ള്ള പ്ര​വ​ർ​ത്ത​നം അ​ദ്ദേ​ഹ​ത്തെ ക​ലാ​പ​ര​മാ​യും സാ​മ്പ​ത്തി​ക​മാ​യും മി​ക​വാ​ർ​ന്ന ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ക്കി.

മ​ല​യാ​ള​ത്തി​ലെ ഗ​ന്ധ​ർ​വനാ​യ പ​ത്മ​രാ​ജ​നോ​ടൊ​ത്തു ‘ഇ​ട​വേ​ള , ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി’ പോ​ലു​ള്ള സി​നി​ക​ളി​ൽ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. മ​ല​യാ​ള​ സി​നി​മ​യി​ലെ സു​വ​ർ​ണ​കാ​ല​മാ​യ എ​ണ്‍​പ​തു​ക​ളി​ലെ മു​ൻനി​ര സം​വി​ധാ​യ​ക​നാ​യി അദ്ദേഹത്തെ ക​ണ​ക്കാ​ക്കു​ന്നു.

ത​ന്‍റെ ‘ര​ണ്ടു​പെ​ൺ​കു​ട്ടി​ക​ൾ’ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക​യാ​യ അ​നു​പ​മ​യെ ആ​ണ് മോ​ഹ​ൻ വി​വാ​ഹം ചെ​യ്ത​ത്. പു​ര​ന്ദ​ര്‍, ഉ​പേ​ന്ദ​ര്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.  

Related posts

Leave a Comment