മ​ദ്യ​പി​ക്ക​രു​ത്, പു​ക​വ​ലി​ക്ക​രു​ത്, ഇ​വ​യൊ​ന്നും വി​ൽ​ക്കാ​നും സാ​ധി​ക്കി​ല്ല; ഇത് വ്യ​ത്യ​സ്ത​മാ​യൊ​രു മാ​തൃ​കാ ഗ്രാ​മം

ഗ്രാ​മ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. തി​ര​ക്കു​ക​ൾ കു​റ​ഞ്ഞ പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ൾ. എ​ന്നാ​ൽ ഇ​വ​യ്ക്ക് പു​റ​മേ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യു​ള്ള ഒ​രു ഗ്രാ​മ​മു​ണ്ട് ഇ​ന്ത്യ​യി​ൽ.

പ​റ​ഞ്ഞു​വ​രു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലെ ജാ​കേ​കു​ർ​വാ​ഡി എ​ന്ന ഗ്രാ​മ​ത്തെ കു​റി​ച്ചാ​ണ്. ഇ​വി​ടെ മ​ദ്യ​വും പു​ക​യി​ല​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ദ്യ​പി​ക്ക​രു​ത് പു​ക​വ​ലി​ക്ക​രു​ത് എ​ന്ന​തി​നൊ​പ്പം ഇ​വ​യൊ​ന്നും ഈ ​ഗ്രാ​മ​ത്തി​ൽ വി​ൽ​ക്കാ​നും സാ​ധി​ക്കി​ല്ല. മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്ക് ഈ ​ഗ്രാ​മ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​വു​മി​ല്ല. പുറത്ത് നിന്നും മദ്യവുമായി ​ഗ്രാമത്തിലേക്ക് കയറാനും അനുവാദമില്ല

ഗ്രാ​മ​ത്ത​ല​വ​നാ​യ അ​മ​ർ സൂ​ര്യ​വം​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് വ​ർ‍​ഷം​കൊ​ണ്ടാ​ണ് ഈ ​മാ​റ്റം പൂ​ർ​ണ​മാ​യും സം​ഭ​വി​ച്ച​ത്. ഇ​ത് മാ​ത്ര​മ​ല്ല, മ​റ്റൊ​രു കാ​ര്യ​വും ഗ്രാ​മം നേ​ര​ത്തെ ത​ന്നെ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​ഗ്രാ​മ​ത്തി​ൽ വൈ​കു​ന്നേ​രം 6 മ​ണി മു​ത​ൽ 8 മ​ണി വ​രെ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്.

മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഉമർഗ തഹ്‌സിലിലാണ് ജകേകുർവാദി ഗ്രാമം. 1,594 ആളുകളാണ് ഇവിടെയുള്ളത്. നാ​ല് വ​ർ​ഷം കൊ​ണ്ട് മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​തൃ​കാ​ഗ്രാ​മ​മാ​യി ഈ ​ഗ്രാ​മം മാ​റി​ക്ക​ഴി​ഞ്ഞു എ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 

 

Related posts

Leave a Comment