ഭാ​ര്യ​യു​ടെ അ​വി​ഹി​ത ബ​ന്ധ​ത്തെ​ത്തു​ട​ർ​ന്ന് ബ​ന്ധം വേ​ർ​പി​രി​ഞ്ഞു; മു​ൻ​ഭാ​ര്യ​യു​ടെ കാ​മു​ക​നെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി കു​ത്തി​ക്കൊ​ന്ന് യു​വാ​വ്; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്


ബം​ഗ​ളൂ​രു: മു​ൻ ഭാ​ര്യ​യു​ടെ കാ​മു​ക​നെ വെ​ട്ടി​ക്കൊ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു​വി​ലെ കെം​പ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ട്രോ​ളി ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2022ൽ ​മ​രി​ച്ച​യാ​ളു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധ​ത്തെ തു​ട​ർ​ന്ന് പ്ര​തി ഭാ​ര്യ​യി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി പ്രാ​വ​ശ്യം യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​യു​ധം ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് പ്ര​തി ബ​സി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ​ത്.

തു​ട​ർ​ന്ന് ഏ​റെ​നേ​രം യു​വാ​വി​നാ​യി കാ​ത്തു നി​ന്നു. യു​വാ​വ് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​ക്ക് കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അന്വേഷണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment