നഗ്നപാദരായി ആളുകൾ നടക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ. ചെന്നൈയിൽനിന്ന് 450 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആൻഡമാൻ (Andaman) എന്ന കൊച്ചു ഗ്രാമമാണ് അത്.
ഇവിടെ താമസിക്കുന്നവരിൽ അധികവും കാർഷികവൃത്തിയിൽ ഏർപ്പെട്ട് ജീവിതം നയിക്കുന്നവരാണ്. റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് പ്രായമായവരോ രോഗികളോ മാത്രമേ ഇവിടെ ചെരുപ്പ് ധരിക്കാറുള്ളൂ.
കുട്ടികൾ സ്കൂളിൽ പോകുന്നത് പോലും ചെരുപ്പ് ധരിക്കാതെയാണ്. പരമ്പരാഗതമായി ഈ ഗ്രാമത്തിൽ ഉള്ള ഒരു വിശ്വാസത്തിന്റെ പുറത്താണ് ആളുകൾ ഇപ്പോഴും ചെരുപ്പ് ധരിക്കാൻ തയാറാകാത്തത്.
മുത്യാലമ്മ എന്ന ദേവി തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നുവെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ആ ദേവിയോടുള്ള ആദരസൂചകമായാണ് മണ്ണിൽ നഗ്നപാദരായി ഇവർ നടക്കുന്നത്.
ക്ഷേത്രം പോലെയാണ് തങ്ങളുടെ ഗ്രാമത്തെ അവർ കാണുന്നത്. ആളുകൾ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാത്ത പോലെ ഗ്രാമത്തിലും ചെരുപ്പുകൾ ബഹിഷ്കരിച്ചിരിക്കുന്നു.