അമ്മ എക്സിക്യൂട്ടീവ് അംഗങ്ങൾ രാജിവയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതൊരു ഒളിച്ചോട്ടമായി പോയി. ഞാൻ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും രാജിവയ്ക്കില്ല.
ജനാധിപത്യപരമായി തിരഞ്ഞെടുത്തതല്ലേ അവരെ. അമ്മയ്ക്ക് നാഥൻ ഒക്കെ ഉടൻ വരും. ആര് വന്നാലും പ്രശ്നമില്ല, പ്രാപ്തിയുള്ള ആരെങ്കിലും വന്നാൽ മതി.
എല്ലാ കാലവും ഒരാൾ തന്നെ ഒരേ സ്ഥാനത്ത് ഇരിക്കില്ല, അത് മാറിക്കൊണ്ടിരിക്കും. അതിന് യുവതലമുറ തന്നെ വേണമെന്നില്ല. -ബൈജു സന്തോഷ്