സ്വ​വ​ര്‍​ഗാ​നു​രാ​ഗ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റി; ആ​ല​പ്പു​ഴ​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ക​ട്ട​പ്പ​ന​ക്കാ​രി​യു​ടെ അ​തി​ക്ര​മം; നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പ​രാ​തി​യു​മാ​യി വീട്ടമ്മ

ആ​ല​പ്പു​ഴ: സ്വ​വ​ര്‍​ഗാ​നു​രാ​ഗ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റി​യ​തി​നു പ്ര​തി​കാ​ര​മാ​യി യു​വ​തി​യു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​താ​യി പ​രാ​തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യാ​യ 44-കാ​രി​ക്കെ​തി​രേ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി​യാ​ണ് ഇ​രു​വ​രും അ​ടു​ത്ത​ത്. ഇ​വ​ര്‍ ഒ​രു​മി​ച്ച് താ​മ​സി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സ്വ​ന്തം ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു.

മ​ക്ക​ളു​ള്ള പ​രാ​തി​ക്കാ​രി പി​ന്മാ​റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം ക​ട്ട​പ്പ​ന​ക്കാ​രി ആ​ല​പ്പു​ഴ​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment