മു​കേ​ഷ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വെ​ക്കേ​ണ്ട​തി​ല്ല, ആ​രോ​പ​ണ വി​ധേ​യ​ര്‍ മാ​റി നി​ല്‍​ക്ക​ണം എ​ന്ന് നി​യ​മ​ത്തി​ല്‍ പ​റ​യു​ന്നി​ല്ല; പി.കെ. ശ്രീ​മ​തി

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം നേ​രി​ടു​ന്ന ന​ട​ന്‍ മുകേഷ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന് പി. കെ. ശ്രീ​മ​തി.

മു​കേ​ഷ് രാ​ജി​വെ​ക്കേ​ണ്ട​തി​ല്ല. ആ​രോ​പ​ണ വി​ധേ​യ​ര്‍ മാ​റി നി​ല്‍​ക്ക​ണം എ​ന്ന് നി​യ​മ​ത്തി​ല്‍ പ​റ​യു​ന്നി​ല്ല. ഔ​ചി​ത്യ​ത്തോ​ടെ കാ​ര്യ​ങ്ങ​ളെ കാ​ണ​ണം. രാ​ഷ്ട്രീ​യം നോ​ക്കി സ​ര്‍​ക്കാ​രി​നെ​തി​രെ രം​ഗ​ത്തി​റ​ങ്ങു​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ന്തു​കൊ​ണ്ടാ​ണ് മ​റ്റ് സം​ഭ​വ​ങ്ങ​ള്‍ ഇ​തു​പോ​ലെ കാ​ണു​ന്നി​ല്ലെ​ന്നും ശ്രീ​മ​തി പ്ര​തി​ക​രി​ച്ചു.

ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ഉ​റ​പ്പാ​ണ്. കു​റ്റം തെ​ളി​ഞ്ഞാ​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലും വി​ശ്വാ​സ​മു​ണ്ട്. ടീ​മി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു. മു​ഖം നോ​ക്കാ​തെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്നു. ആ​രോ​പ​ണം ഗു​രു​ത​ര​മാ​യി കാ​ണ​ണം. ഏ​ത് സ്ഥാ​ന​ത്തു​ള്ള​വ​രാ​യാ​ലും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കുമെന്നും മു​ന്‍ മ​ന്ത്രി പ​റ​ഞ്ഞു.

 

 

Related posts

Leave a Comment