ഇ​ന്ന് ലോ​ക തി​മിം​ഗ​ല​സ്രാ​വ് ദി​നം: തി​മിം​ഗ​ല​സ്രാ​വു​ക​ൾ വം​ശ​നാ​ശ ഭീ​ഷ​ണി​യി​ൽ

കൊ​ച്ചി: ഇ​ന്ന് ലോ​ക തി​മിം​ഗ​ല​സ്രാ​വ് ദി​നം. സൗ​മ്യ​നാ​യ ഭീ​മ​മ​ത്സ്യം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ വം​ശ​നാ​ശ ഭീ​ഷ​ണി​യി​ലാ​ണ്. തി​മിം​ഗ​ല​സ്രാ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് പൊ​തു​ജ​ന പി​ന്തു​ണ തേ​ടു​ക​യാ​ണ് കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ര്‍​ഐ).

ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ ഇ​വ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണു ല​ക്ഷ്യം. സ്രാ​വ്-​തി​ര​ണ്ടി ഇ​ന സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​എം​എ​ഫ്ആ​ര്‍​ഐ ന​ട​ത്തി​വ​രു​ന്ന ഗ​വേ​ഷ​ണ​പ​ദ്ധ​തി​ക്കു കീ​ഴി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം.

ക​ട​ലി​ലെ ഘ​ട​ന​യി​ലും പ്ര​തി​ഭാ​സ​ങ്ങ​ളി​ലും അ​ടു​ത്തി​ടെ വ​ന്ന വ്യ​ത്യാ​സ​ങ്ങ​ള്‍ തി​മിം​ഗ​ല​സ്രാ​വു​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. വ​ര്‍​ധി​ച്ചു​വ​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​ല​ക​ള്‍, കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, ക​ട​ലി​ലെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ച​ര​ക്കു​നീ​ക്കം, സ​ഞ്ചാ​ര​പാ​ത​ക​ള്‍ എ​ന്നി​വ പ​ല​പ്പോ​ഴും ഇ​വ​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ടെ​ന്ന് സി​എം​എ​ഫ്ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ.​ഗ്രി​ന്‍​സ​ണ്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ത്തി​യ നി​ര​ന്ത​ര​മാ​യ ബോ​ധ​വ​ത്ക​ര​ണം ഫ​ലം കാ​ണു​ന്നു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്ന്, വ​ല​യി​ല്‍ കു​ടു​ങ്ങു​ന്ന തി​മിം​ഗ​ല​സ്രാ​വു​ക​ളെ തി​രി​ച്ചു ക​ട​ലി​ല്‍ തു​റ​ന്നു​വി​ടു​ന്ന രീ​തി വ്യാ​പ​ക​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഷെ​ഡ്യൂ​ള്‍ ഒ​ന്നി​ല്‍ ഉ​ള്‍​പ്പെ​ട്ട ഇ​വ​യെ പി​ടി​ക്കു​ന്ന​തും വി​പ​ണ​നം ന​ട​ത്തു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. പ​ര​മാ​വ​ധി 21 മീ​റ്റ​ര്‍ വ​രെ വ​ലി​പ്പ​വും 42 ട​ണ്‍ വ​രെ ഭാ​ര​വും കൈ​വ​രി​ക്കു​ന്ന തി​മിം​ഗ​ല​സ്രാ​വ് നി​രു​പ​ദ്ര​വ​കാ​രി​യാ​ണ്.

ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഇ​ത്ത​വ​ണ​ത്തെ ലോ​ക തി​മിം​ഗ​ല​സ്രാ​വ് ദി​നം സി​എം​എ​ഫ്ആ​ര്‍​ഐ വൈ​പ്പി​ന്‍ ഗ​വ. യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ആ​ച​രി​ക്കും.

ഈ ​സ്രാ​വി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, പ്ര​ശ്‌​നോ​ത്ത​രി, ചി​ത്ര​ര​ച​ന, പ്ര​സം​ഗ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ഡോ. ​ഗ്രി​ന്‍​സ​ണ്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

Leave a Comment