കാ​റി​ന് മു​ന്നി​ലേ​ക്ക് ചാ​ടി അ​പ​ക​ടം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മം; ഡാ​ഷ്‌​ക്യാം ദൃ​ശ്യ​ങ്ങ​ൾ യുവതിയുടെ പ​ദ്ധ​തി പൊ​ളി​ച്ചു

ഡാ​ഷ്‌​ക്യാ​മു​ക​ൾ വാ​ഹ​ന​ത്തി​ലെ അ​ത്യാ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ന്നു. അ​പ​ക​ട​ങ്ങ​ൾ, ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യി​മു​ക​ൾ അ​ല്ലെ​ങ്കി​ൽ ത​ർ​ക്ക​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന റോ​ഡി​ലെ സം​ഭ​വ​ങ്ങ​ളു​ടെ ഒ​രു വി​ഷ്വ​ൽ റെ​ക്കോ​ർ​ഡ് ഇ​വ ന​ൽ​കു​ന്നു. ഇ​തി​ന്‍റെ ആ​വ​ശ്യ​ക​ത കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​ടു​ത്തി​ടെ എ​ക്സി​ൽ പ്ര​ച​രി​ച്ച ഒ​രു വീ​ഡി​യോ​യി​ൽ ഒ​രു സ്ത്രീ ​ഒ​രു കാ​റി​ന് മു​ന്നി​ൽ സ്വ​യം എ​ടു​ത്ത് ചാ​ടു​ന്ന​ത് കാ​ണി​ക്കു​ന്നു.

‘ഒ​രു ഡാ​ഷ്‌​ക്യാം ഇ​ടു​ക’, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഷോ​ണി ക​പൂ​ർ എ​ന്ന എ​ക്‌​സ് ഉ​പ​യോ​ക്താ​വ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ‘ഇ​ത് നി​ങ്ങ​ൾ​ക്ക് എ​പ്പോ​ൾ സം​ഭ​വി​ക്കു​മെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യി​ല്ല. പ്ര​ത്യേ​കി​ച്ച്, അ​ത് ഒ​രു സ്ത്രീ​യാ​യി​രി​ക്കു​മ്പോ​ൾ. എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ, ആ​ളു​ക​ൾ ത​ൽ​ക്ഷ​ണം അ​വ​ളു​ടെ പ​ക്ഷം പി​ടി​ക്കും’ എ​ന്നും അ​യാ​ൾ പ​റ​ഞ്ഞു.

ഡാ​ഷ്‌​ക്യാം ഫൂ​ട്ടേ​ജി​ൽ തി​ര​ക്കേ​റി​യ റോ​ഡി​ൽ കാ​ർ പോ​കു​ന്ന വ​ഴി പെ​ട്ടെ​ന്ന് ഒ​രു സ്ത്രീ ​കാ​റി​ന്‍റെ മു​ന്നി​ലേ​ക്ക് വ​രു​ന്നു. ഡ്രൈ​വ​ർ ഉ​ട​ൻ വേ​ഗ​ത കു​റ​ച്ചു. എ​ന്നാ​ൽ സ്ത്രീ ​സ്വ​യം ബോ​ണ​റ്റി​ന് അ​ടു​ത്തേ​ക്ക് പോ​വു​ക​യും പി​ന്നീ​ട് നി​ല​ത്തു വീ​ഴു​ന്ന​താ​യി ന​ടി​ക്കു​ക​യും ചെ​യ്യു​ന്നു. രം​ഗം വി​ടു​ന്ന​തി​ന് മു​മ്പ് സ്ത്രീ ​ദേ​ഷ്യ​ത്തോ​ടെ പെ​രു​മാ​റി​യ​പ്പോ​ൾ ഡ്രൈ​വ​ർ “പോ​ലീ​സ്, പോ​ലീ​സ്” എ​ന്ന് പ​റ‍​യു​ന്നു. ​വൈ​റ​ലാ​യ വീ​ഡി​യോ ആ​ളു​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഫൂ​ട്ടേ​ജു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് നി​ര​വ​ധി​പേ​ർ ക​മ​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു.

Related posts

Leave a Comment