തൊട്ടാൽ കുത്തുന്ന കടന്തലുകളോടാ കളി: പെ​ൺ​പ​ട ചൂ​ലെ​ടു​ത്തു, മ​ദ്യ​പ​ർ വി​ര​ണ്ടോ​ടി..!

‌മും​ബൈ: തെ​രു​വി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ മ​ദ്യ​പ​സം​ഘ​ത്തെ സ്ത്രീ​ക​ൾ ചൂ​ലു​കൊ​ണ്ട് അ​ടി​ച്ചോ​ടി​ച്ചു. മും​ബൈ​യി​ൽ കാ​ന്തി​വാ​ലി​യി​ലെ ലാ​ൽ​ജി​പ​ദി​ലാ​ണ് സ്ത്രീ​ക​ൾ സി​നി​മാ​സ്റ്റൈ​ലി​ൽ മ​ദ്യ​പ​സം​ഘ​ത്തെ തു​ര​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​പോ​ലും ന​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ മ​ദ്യ​പാ​നി​ക​ൾ തെ​രു​വോ​ര​ങ്ങ​ൾ കൈ​യ​ട​ക്കി​യ​തോ​ടെ സ്ത്രീ​ക​ൾ സം​ഘ​ടി​ച്ചു ചൂ​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ൽ ചൂ​ലു​ക​ളു​മാ​യി ഒ​രു​കൂ​ട്ടം സ്ത്രീ​ക​ൾ തെ​രു​വി​ലൂ​ടെ ന​ട​ക്കു​ന്ന​തും മ​ദ്യ​പാ​നി​ക​ളു​ടെ ശ​ല്യം സ​ഹി​ക്കാ​ൻ പ​റ്റാ​താ​യ​തി​നെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു കാ​ണാം. ഇ​തോ​ടെ ചി​ല​ർ സ്ഥ​ല​ത്തു​നി​ന്നു മാ​റി. പി​ൻ​വാ​ങ്ങാ​തെ നി​ന്ന​വ​ർ​ക്കു​നേ​രേ​യാ​യി​രു​ന്നു ചൂ​ൽ പ്ര​യോ​ഗം.

പെ​ൺ​പ​ട ചൂ​ലു​കൊ​ണ്ട് അ​ടി​തു​ട​ങ്ങി​യ​തോ​ടെ മ​ദ്യ​പ​ർ ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ പ്ര​വൃ​ത്തി അ​ത്ഭു​ത​ത്തോ​ടെ ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കു​ന്ന​തു വീ​ഡി​യോ​യി​ൽ കാ​ണാം. സോ​ഷ്യ​ൽ മീ​ഡി​യ നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണു വീ​ഡി​യോ സ്വീ​ക​രി​ച്ച​ത്.

A

 

 
 

Related posts

Leave a Comment