തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജനെ മാറ്റി. ബിജെപി ബന്ധം സംബന്ധിച്ച് വിവാദത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം.
ഇപിക്ക് പകരക്കാരനായി മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി. പി. രാമകൃഷ്ണന് ചുമതല നൽകി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങി. ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് സംഭവത്തിൽ ഇപിയുടെ പ്രതികരണം.
ദല്ലാൾ നന്ദകുമാറിന്റെ സാനിധ്യത്തിൽ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയത് വൻ വിവാദമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. താൻ ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇപിയുടെ പ്രതികരണം.