സോഷ്യൽ മീഡിയയിൽ വൈറലായി മലയാളി ടീച്ചറുടെ ഡാൻസ്. കോളജിൽ നടന്ന പരിപാടിയിൽ സ്റ്റേജിൽ കിടിലൻ ഡാൻസ് സ്റ്റെപ്പുമായെത്തിയ ടീച്ചർക്ക് കാണികളിൽ നിന്നും നിറഞ്ഞ കൈയ്യടിയാണ് കിട്ടിയത്.
എറണാകുളം സെന്റ് തെരേസാസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ അരുണിമ ജെ.ആർ ആണ് സോഷ്യൽ മീഡിയയിലെ ആ വൈറൽ താരം.
പത്ത് മില്യണിലധികം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്. കോളജിലെ ഒരു വിദ്യാർഥിനിയാണ് ഡാൻസ് വീഡിയോ പകർത്തിയത്.
‘കുട്ടികളെക്കാള്‍ കൂളായ ടീച്ചറെ കിട്ടിയാല്‍’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സ്റ്റേജില്‍ മറ്റ് അധ്യാപകര്‍ക്കും വിദ്യാര്ഥികള്ക്കുമൊപ്പമായിരുന്നു അരുണിമയുടെ ഡാന്‍സ്. പ്രൊഫഷണല്‍ ഡാന്‍സറാണ് അരുണിമ.