ഒരു മൂങ്ങയെ കാണുന്നത് മിക്ക ആളുകൾക്കും അപൂർവമായ ഒരു കാര്യമാണ്. എങ്കിൽ രണ്ട് മൂങ്ങകൾ പരസ്പരം അടുത്ത് ഇടപഴകുന്നത് തീർച്ചയായും നിങ്ങൾ കണ്ടേക്കാവുന്ന അപൂർവ കാഴ്ചകളിലൊന്നാണ്.
കാനഡയിൽ നിന്നുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കോൾട്ടൺ ലോക്കറിഡ്ജ് രണ്ട് മൂങ്ങകൾ പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു.
ഈ വീഡിയോ കഴിഞ്ഞ വർഷം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതാണ്. എന്നാൽ ‘ഇൻസൈഡർ ഹിസ്റ്ററി’ എന്ന പേരിലുള്ള ഒരു പേജ് ക്രെഡിറ്റുകളോടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ വീണ്ടും പങ്കിടുകയായിരുന്നു.
ഒരു ചില്ലയിൽ ഇരിക്കുന്ന രണ്ട് മൂങ്ങകളിൽ ഒന്ന് ചെറിയ ചുവടുകൾ വെച്ച് മറ്റൊന്നിന്റെ അടുത്തേക്ക് നടന്നു. ഉടൻ തന്നെ മൂങ്ങ വാത്സല്യത്തോടെ മറ്റേയാളെ സമീപിച്ച് ചുംബിക്കാനും തുടങ്ങി.വന്യജീവി സ്നേഹികൾ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
അവർ ദമ്പതികൾ ഒരു മരക്കൊമ്പിൽ ഒരു പ്രണയ ഡേറ്റിനായി ഇരുന്നിരുന്നോ? തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.