മ​നു​ഷ്യ​രെ ബാ​ധി​ക്കു​മോ? 41,000 വ​ർ​ഷം പ​ഴ​ക്കം: പു​രാ​ത​ന സോം​ബി വൈ​റ​സു​ക​ളെ ക​ണ്ടെ​ത്തി

41,000 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് പു​രാ​ത​ന ‘സോം​ബി’ വൈ​റ​സു​ക​ളെ ഹി​മാ​ല​യ​ത്തി​ൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ടി​ബ​റ്റ​ൻ പീ​ഠ​ഭൂ​മി​യി​ലെ ഗു​ലി​യ ഹി​മാ​നി​യി​ൽ നി​ന്ന്, ചൈ​ന​യി​ൽ നി​ന്നും യു​എ​സി​ൽ നി​ന്നു​മു​ള്ള 60 ഗ​വേ​ഷ​ക​ർ അ​ട​ങ്ങു​ന്ന സം​ഘം ശേ​ഖ​രി​ച്ച ഐ​സ് സാ​മ്പി​ളു​ക​ളി​ലാ​ണ് മു​മ്പ് അ​റി​യ​പ്പെ​ടാ​ത്ത 1,700 -ല​ധി​കം വൈ​റ​സു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ഈ ​സോം​ബി വൈ​റ​സു​ക​ൾ മ​നു​ഷ്യ​രെ ബാ​ധി​ക്കു​മെ​ന്നും അ​ത് പു​റ​ത്തു​വി​ട്ടാ​ൽ ലോ​ക​മെ​മ്പാ​ടും വ്യാ​പി​ക്കു​മെ​ന്നു​മാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ ​പു​രാ​ത​ന വൈ​റ​സു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി അ​വ​യു​ടെ പ​രി​ത​സ്ഥി​തി​ക​ളെ എ​ങ്ങ​നെ സ്വാ​ധീ​നി​ച്ചു​വെ​ന്ന് മ​ന​സി​ലാ​ക്കാ​നും ഭാ​വി​യി​ൽ അ​വ പ​ട​രു​ന്ന​ത് ത​ട​യാ​നും കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഗ​വേ​ഷ​ക സം​ഘം പ​റ​യു​ന്നു.

ഒ​മ്പ​ത് വ്യ​ത്യ​സ്ത പു​രാ​ത​ന കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​റ​സു​ക​ളാ​ണ് ഇ​വ​യെ​ന്നാ​ണ് നേ​ച്ച​ർ ജി​യോ​സ​യ​ൻ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. താ​പ​നി​ല ഉ​യ​രു​മ്പോ​ൾ, ഈ ​പു​രാ​ത​ന വൈ​റ​സു​ക​ൾ ചു​റ്റു​മു​ള്ള സൂ​ക്ഷ്മ​ജീ​വി സ​മൂ​ഹ​ങ്ങ​ളെ ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത മ​റ്റൊ​രു വൈ​റോ​ള​ജി​സ്റ്റ് എ​റി​ൻ ഹാ​ർ​വി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ഇ​വ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ൽ, “ഒ​രു വൈ​റ​സ് പ​രി​ണ​മി​ച്ചാ​ൽ, മ​റ്റൊ​രു പ്ര​ത്യേ​ക ബാ​ക്ടീ​രി​യ​ൽ സ്പീ​ഷി​സി​നെ അ​ത് ബാ​ധി​ക്കു​ക​യും അ​വ​യു​ടെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്തേ​ക്കാം. ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ചാ​ൽ അ​ത് മാ​ന​വ​രാ​ശി​ക്ക് ത​ന്നെ വെ​ല്ലു​വി​ളി​യാ​യി മാ​റി​യേ​ക്കാം എ​ന്നും എ​റി​ൻ പ​റ​യു​ന്നു.

പ​ഴ​യ വൈ​റ​സു​ക​ൾ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച് വി​ഷ​മി​ക്കു​ന്ന​തി​നു പ​ക​രം പു​തി​യ വൈ​റ​സു​ക​ൾ വി​ക​സി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ന​മ്മ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു.

 

 

 

Related posts

Leave a Comment