കേരള ക്രിക്കറ്റ് ലീഗ് ഇ​ന്നു മുതൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​നി​​യു​​ള്ള ര​​ണ്ടാ​​ഴ്ച്ച വി​​ഭ​​വ സ​​മൃ​​ദ്ധ​​മാ​​യ ക്രി​​ക്ക​​റ്റ് വി​​രു​​ന്ന് കാ​​ര്യ​​വ​​ട്ട​​ത്ത്. ഓ​​ണാ​​ഘോ​​ഷ​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ഓ​​ണസ​​ദ്യ​​ക്ക് മു​​ന്നേ ക്രി​​ക്ക​​റ്റ് വി​​രു​​ന്നൊ​​രു​​ക്കു​​ക​​യാ​​ണ് പ്ര​​ഥ​​മ കേ​​ര​​ളാ ക്രി​​ക്ക​​റ്റ് ലീ​​ഗി​​ലൂ​​ടെ കേ​​ര​​ളാ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ. ആ​​റു ടീ​​മു​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​ന്ന ട്വ​ന്‍റി 20 ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന് ഇ​​ന്ന് തു​​ട​​ക്ക​​മാ​​കും.

കാ​​ര്യ​​വ​​ട്ടം അ​​ന്താ​​രാ​​ഷ്‌​ട്ര സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ആ​​ല​​പ്പി റി​​പ്പി​​ൾ​​സ്, തൃ​​ശൂ​​ർ ടൈ​​റ്റ​​ൻ​​സു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. ഉ​​ച്ച​​യ്ക്ക് 2.30 നാ​​ണ് ആ​​ദ്യ മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. ഉ​​ദ്ഘാ​​ട​​ന ദി​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ ദി​​വ​​സ​​വും ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ വീ​​ത​​മാ​​ണു​​ള്ള​​ത്. കേ​​ര​​ളാ ര​​ഞ്ജി താ​​രം മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​നാ​​ണ് ആ​​ല​​പ്പി റി​​പ്പി​​ൾ​​സി​​ന്‍റെ നാ​​യ​​ക​​ൻ. വ​​രു​​ണ്‍ നാ​​യ​​നാ​​രാ​​ണ് തൃ​​ശൂ​​രി​​ന്‍റെ ക്യാ​​പ്റ്റ​​ൻ.

ഇ​​ന്ന​​ത്തെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നു ശേ​​ഷം വൈ​​കു​​ന്നേ​​രം ആ​​റി​​ന് പ്ര​​ഥ​​മ ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​കും. ലീ​​ഗി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഗാ​​നം ഗാ​​യ​​ക​​ൻ അ​​രു​​ണ്‍ വി​​ജ​​യ് ആ​​ല​​പി​​ക്കു​​ന്ന​​തോ​​ടെ​​യാ​​ണ് ച​​ട​​ങ്ങു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക. തു​​ട​​ർ​​ന്ന് 60 ക​​ലാ​​കാ​​ര​​ന്മാ​​ർ ചേ​​ർ​​ന്നൊ​​രു​​ക്കു​​ന്ന ദൃ​​ശ്യ​​വി​​രു​​ന്നും ച​​ട​​ങ്ങി​​ന് മ​​റ്റു കൂ​​ട്ടും.

കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന്‍റെ ബ്രാ​​ൻ​​ഡ് അം​​ബാ​​സ​​ഡ​​ർ കൂ​​ടി​​യാ​​യ മോ​​ഹ​​ൻ​​ലാ​​ൽ ച​​ട​​ങ്ങി​​ന് ഔ​​ദ്യോ​​ഗി​​ക തു​​ട​​ക്കം കു​​റി​​ക്കും. മ​​ന്ത്രി വി.​​അ​​ബ്ദു​​റ​​ഹി​​മാ​​ൻ, വ​​നി​​താ ക്രി​​ക്ക​​റ്റ് ഗു​​ഡ് വി​​ൽ അം​​ബാ​​സി​​ഡ​​ർ കീ​​ർ​​ത്തി സു​​രേ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും. ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ന് പി​​ന്നാ​​ലെ ന​​ട​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സും കൊ​​ച്ചി ബ്ലൂ ​​ടൈ​​ഗേ​​ഴ്​​സും ഏ​​റ്റു​​മു​​ട്ടും.

വി​​ജ​​യി​​ക​​ൾ​​ക്ക് സ​​മ്മാ​​നം 30 ല​​ക്ഷം

ടൂ​​ർ​​ണ​​മെ​​ന്‍റ് ചാ​​ന്പ്യ​​ൻ​​മാ​​ർ​​ക്ക് 30 ല​​ക്ഷം രൂ​​പ​​യാ​​ണ് സ​​മ്മാ​​നം. റ​​ണ്ണേ​​ഴ്സ് അ​​പ്പി​​ന് 20 ല​​ക്ഷ​​വും മൂ​​ന്നും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന​​വ​​ർ​​ക്ക് അ​​ഞ്ചു ല​​ക്ഷം രൂ​​പ വീ​​ത​​വും സ​​മ്മാ​​ന​​മാ​​യി ന​​ല്കും.

തോ​​മ​​സ് വ​​ർ​​ഗീ​​സ്


കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗ് മ​​ത്സ​​ര​​ക്ര​​മം

സെ​​പ് 2: ആ​​ല​​പ്പി x തൃ​​ശൂ​​ർ, 2.30 pm
ട്രി​​വാ​​ൻ​​ഡ്രം x കൊ​​ച്ചി, 7.45 pm

സെ​​പ് 3: കാ​​ലി​​ക്ക​​ട്ട് x കൊ​​ല്ലം, 2.30 pm
ആ​​ല​​പ്പി x ട്രി​​വാ​​ൻ​​ഡ്രം, 6.45 pm

സെ​​പ് 4: കൊ​​ച്ചി x കാ​​ലി​​ക്ക​​ട്ട്, 2.30 pm
കൊ​​ല്ലം x തൃ​​ശൂ​​ർ, 6.45 pm

സെ​​പ് 5: തൃ​​ശൂ​​ർ x ട്രി​​വാ​​ൻ​​ഡ്രം, 2.30 pm
കൊ​​ച്ചി x ആ​​ല​​പ്പി, 6.45 pm

സെ​​പ് 6: ആ​​ല​​പ്പി x കൊ​​ല്ലം, 2.30 pm
കാ​​ലി​​ക്ക​​ട്ട് x ട്രി​​വാ​​ൻ​​ഡ്രം, 6.45 pm

സെ​​പ് 7: കൊ​​ല്ലം x കൊ​​ച്ചി, 2.30 pm
കാ​​ലി​​ക്ക​​ട്ട് x തൃ​​ശൂ​​ർ, 6.45 pm

സെ​​പ് 8: തൃ​​ശൂ​​ർ x കൊ​​ച്ചി, 2.30 pm
ട്രി​​വാ​​ൻ​​ഡ്രം x കൊ​​ല്ലം, 6.45 pm

സെ​​പ് 9: കൊ​​ച്ചി x ട്രി​​വാ​​ൻ​​ഡ്രം, 2.30 pm
ആ​​ല​​പ്പി x കാ​​ലി​​ക്ക​​ട്ട്, 6.45 pm

സെ​​പ് 10: കൊ​​ല്ലം x ആ​​ല​​പ്പി, 2.30 pm
തൃ​​ശൂ​​ർ x കാ​​ലി​​ക്ക​​ട്ട്, 6.45 pm

സെ​​പ് 11: ട്രി​​വാ​​ൻ​​ഡ്രം x തൃ​​ശൂ​​ർ, 2.30 pm
കൊ​​ച്ചി x കൊ​​ല്ലം, 6.45 pm

സെ​​പ് 12: ട്രി​​വാ​​ൻ​​ഡ്രം x ആ​​ല​​പ്പി, 2.30 pm
കാ​​ലി​​ക്ക​​ട്ട് x കൊ​​ച്ചി, 6.45 pm

സെ​​പ് 13: കൊ​​ല്ലം x കാ​​ലി​​ക്ക​​ട്ട്, 2.30 pm
തൃ​​ശൂ​​ർ x ആ​​ല​​പ്പി, 6.45 pm

സെ​​പ് 14: കൊ​​ച്ചി x തൃ​​ശൂ​​ർ, 2.30 pm
കൊ​​ല്ലം x ട്രി​​വാ​​ൻ​​ഡ്രം, 6.45 pm

സെ​​പ് 15: ട്രി​​വാ​​ൻ​​ഡ്രം x കാ​​ലി​​ക്ക​​ട്ട്, 2.30 pm
ആ​​ല​​പ്പി x കൊ​​ച്ചി, 6.45 pm

സെ​​പ് 16: കാ​​ലി​​ക്ക​​ട്ട് x ആ​​ല​​പ്പി, 2.30 pm
തൃ​​ശൂ​​ർ x കൊ​​ല്ലം, 6.45 pm

സെ​​പ് 17: സെ​​മി ഫൈ​​ന​​ൽ 1, 2.30 pm
: സെ​​മി ഫൈ​​ന​​ൽ 2, 6.45 pm

സെ​​പ് 18: ഫൈ​​ന​​ൽ, 6.45 pm

Related posts

Leave a Comment