കൊച്ചി: നടന്മാര്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് നടി ഷീല. നേരിട്ട അനുഭവങ്ങള്‍ നടിമാര്‍ ധൈര്യത്തോട തുറന്നുപറയണം. തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല.
പക്ഷേ, സെറ്റില്‍ ചില സ്ത്രീകള്‍ അവര്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പരസ്പരം പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അന്നൊന്നും അതു തുറന്നപറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നു നടി ഷീല പറഞ്ഞു.
ഇത്രയും പേരുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ചില നടന്മാരുടെ പേരുകള്‍ മാത്രം പറയുന്നതെന്ന് അറിയില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം.
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു വേണ്ടി ഡബ്ല്യുസിസി ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് അഭിമാനമാണെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.