കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​നെ​തി​രേ നി​യ​മ ന​ട​പ​ടി​ക്ക് ആ​ടു​ജീ​വി​തം നി​ര്‍​മാ​താ​ക്ക​ള്‍

കൊ​ച്ചി: കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗി​ലെ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​നെ​തി​രേ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍. ആ​ടു​ജീ​വി​തം പ്ര​മോ​ഷ​ന് എ.​ആ​ര്‍. റ​ഹ്മാ​ന്‍ ഒ​രു​ക്കി​യ പാ​ട്ട് എ​ഡി​റ്റ് ചെ​യ്ത് ടീം ​ആ​ന്ത​മാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ആ​ട് ജീ​വി​ത​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ വി​ഷ്വ​ല്‍ റൊ​മാ​ന്‍​സ് ആ​ണ് നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.

ആ​ടു​ജീ​വി​ത​ത്തിന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോ​പ്പ് എ​ന്ന ഗാ​ന​ത്തി​ല്‍ എ.​ആ​ര്‍. റ​ഹ്മാ​ന്‍ പാ​ടി അ​ഭി​ന​യി​ച്ചി​രു​ന്നു. ഈ ​ഗാ​നം എ​ഡി​റ്റ് ചെ​യ്ത് ബ്ലൂ ​ടൈ​ഗേ​ഴ്‌​സ് പ്ര​മോ​ഷ​നാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഗാ​ന​ത്തി​ന്‍റെ പ​ക​ര്‍​പ്പ​വ​കാ​ശം ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​കെ ക​മ്പ​നി​ക്ക് കൈ​മാ​റി​യെ​ങ്കി​ലും ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ എ​ഡി​റ്റ് ചെ​യ്യാ​ന്‍ ഉ​ട​മ​സ്ഥ​താ​വ​കാ​ശം കൈ​മാ​റി​യി​രു​ന്നി​ല്ലെ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

എ.ആ​ര്‍. റ​ഹ്മാ​നാ​ണ് ടീ​മി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​മെ​ന്നു​മാ​ണ് വി​ഷ്വ​ല്‍ റൊ​മാ​ന്‍​സി​ന്‍റെ ആ​രോ​പ​ണം. അ​ന​ധി​കൃ​ത​മാ​യി ഗാ​ന​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി ആ ​ഭാ​ഗം മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​കെ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യെ സ​മീ​പി​ച്ചി​രു​ന്ന​താ​യും വ​ഴ​ങ്ങി​യി​ല്ലെ​ന്നും നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​യു​ന്നു. പാ​ട്ട് എ​ഡി​റ്റ് ചെ​യ്ത ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ല്ലെ​ന്ന് നി​ര്‍​മാ​താ​വ് ബ്ലെ​സി വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ല്‍ ബ്ലൂ​ടൈ​ഗേ​ഴ്‌​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment